ഹരിത കൈരളി” പ്രകാശനം ചെയ്തു.

adminmoonam

“ഹരിത കൈരളി” പ്രകാശനം ചെയ്തു.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ചങ്ങരം വള്ളി ഫാർമേഴ്സ് ക്ലബ്ബ് പുറത്തിറക്കിയ ഹരിതകൈരളി ജൈവ കാർഷിക പുസ്തകത്തിന്റെ പ്രകാശനം കെ.ഡി.സി ബാങ്ക് അഗ്രികൾച്ചർ ഓഫീസർ ശ്രീജേഷ് നിർവഹിച്ചു. കൈരളി ഫാർമേഴ്സ് ക്ലബ് ഡെപ്യൂട്ടി ചീഫ് വളണ്ടിയർ കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു.

രവീന്ദ്രൻ മേപ്പയൂർ പുസ്തകത്തെ പരിചയപ്പെടുത്തി.
പ്രവർത്തനം ആരംഭിച്ച മുതൽ മാതൃകാപരമായി ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന ഈ ക്ലബ്ബ് പ്രദേശത്ത് പുതിയ ഒരു കാർഷിക സംസ്കാരത്തിന് കൂടി തുടക്കമിടുകയാണെന്നും ആയതിന്റെ തുടക്കത്തിൽ ജൈവ കൃഷി സംബന്ധിച്ച് എല്ലാവരെയും അറിവുള്ള വരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും ചടങ്ങിൽ പങ്കെടുത്ത കെ.ഡി.സി ബാങ്ക് സീനിയർ മാനേജർ പത്മകുമാരി പറഞ്ഞു. വി.കെ. കുഞ്ഞുമൊയ്തീ, സ്വാമിദാസൻ. ചെക്കിണി മാസ്റ്റർ, രാജൻ മാസ്റ്റർ മലയിൽ, സബിലേഷ് പി.കെ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News