മടക്കിമല സഹകരണ ബാങ്ക് പ്രസിഡന്റിനെ ആദരിച്ചു
മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വ:എം.ഡി.വെങ്കിടസുബ്രഹ്മണ്യനെ ഉപഹാരം നല്‍കി ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തിന് പൊന്നാടയണിയിച്ചു. വൈസ് പ്രസിഡന്റ് സജീവന്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ധര്‍മ്മരാജന്‍, ബാങ്ക് ഡയറക്ടര്‍ എം.കെ. ആലി, സെക്രട്ടറി പി. ശ്രീഹരി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.കെ. ദിനേശന്‍, ബാങ്ക് ലീഗല്‍ അഡൈ്വസര്‍ എം.സി.എം ജമാല്‍, കെ. കൃഷ്ണവേണി, മുന്‍ ഡയറക്ടര്‍മാരായ കെ. ദേവസ്യ, പി.എല്‍ ജോസ് എന്നിവര്‍ സംസാരിച്ചു.