സഹകരണ സംഘം രജിസ്ട്രാര്‍ നേരിട്ട് ഹാജരാകുവാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണല്‍ ഉത്തരവ്
സഹകരണ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനുളള മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് സഹ: സംഘം രജിസ്ട്രാര്‍ നേരിട്ട് ഹാജരാകുവാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ടൈബൂണല്‍ ഉത്തരവ്. ട്രാന്‍സ്ഫര്‍ നോംസ് നടപ്പിലാക്കുന്നത് സംബന്ധിച്ച് 2021 ജൂലൈ 16 ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധി പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് അന്റ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ നടപടിയിന്‍ മേലാണ് ടൈബൂണല്‍ ഉത്തരവ്.
മൂന്ന് മാസത്തിനകം ഇലക്ട്രോണിക് ഡേറ്റാബേസ് തയ്യാറാക്കി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പിലാക്കണമെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 8 മാസമായിട്ടും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പിലാക്കാതിരുന്നത് കൊണ്ടാണ് സംഘടന കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ട് പോയതെന്ന് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണന്‍, ജന: സെക്രട്ടറി എം രാജേഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു. സംഘടനക്ക് വേണ്ടി ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍അഡ്വ: ടി .പി. അബ്ദുള്‍ ഹമീദ് ഹാജരായി.