100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
(2020 ആഗസ്റ്റ് ലക്കം)
1. ഇന്ത്യയുടെ തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത് ഏതു മേഖലയാണ്?
2. കാര്‍ഷിക മേഖല ജി.ഡി.പി.യുടെ എത്ര ശതമാനമാണ് വഹിക്കുന്നത്?
3. സേവന മേഖലയില്‍ എത്ര പേരാണ് ജോലിചെയ്യുന്നത്?
4. സേവന മേഖല ജി.ഡി.പി.യുടെ എത്ര ശതമാനമാണ് വഹിക്കുന്നത്?
5. വ്യവസായ മേഖലയില്‍ എത്ര പേരാണ് ജോലി ചെയ്യുന്നത്?
6. വ്യവസായ മേഖല ജി.ഡി.പി.യുടെ എത്ര ശതമാനമാണ് വഹിക്കുന്നത്?
7. സാമ്പത്തിക വളര്‍ച്ച ശരിപ്പെടുത്താനെന്ന പേരില്‍ ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും മുന്‍കൈയെടുത്ത്
തൊഴില്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കുന്ന തൊഴില്‍ നിയമഭേദഗതിയെ വിളിക്കുന്ന പേര്?
8. ‘പ്ലാറ്റ്ഫോം സമ്പദ് വ്യവസ്ഥ’ എന്നതുകൊണ്ട് എന്താണര്‍ഥമാക്കുന്നത്?
9. ഹ്രസ്വകാല കരാറുകളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ കിട്ടുന്ന പുത്തന്‍ തൊഴില്‍വിപണിയെ വിശേഷിപ്പിക്കുന്നത് എങ്ങനെ?
10. സാമ്പത്തികാസൂത്രണം എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ് ?
11. യു.എ.ഇ. യുടെ ആദ്യത്തെ ചൊവ്വാ ദൗത്യത്തിന്റെ പേര് ?
12. ജനസംഖ്യാ വളര്‍ച്ചയില്‍ തെക്കനേഷ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ ഏവ ?
13. സഹകരണ തത്വങ്ങളുടെ ഉറവിടം എവിടെ നിന്നാണ് ?
14. 1947 ല്‍ ഫ്രഞ്ച് ഭാഷയില്‍ പുറത്തുവന്ന ആല്‍ബേര്‍ കമുവിന്റെ നോവലിന്റെ പേര്?
15. 1966 ല്‍ വിയന്നയില്‍ ചേര്‍ന്ന ഐ.സി.എ. സമ്മേളനത്തില്‍ ഏതു തത്വമാണ് സഹകരണ തത്വത്തിലൊന്നായി അംഗീകരിച്ചത്?
16. വളര്‍ച്ചയുടെ തത്വം ( principle of growth ) എന്നു വിളിക്കുന്നത് ഏതിനെയാണ്?
17. 1966 ലെ പുനരാവിഷ്‌കരിച്ച സഹകരണ തത്വങ്ങള്‍ നിര്‍ദേശിച്ച കമ്മിറ്റിയുടെ ചെയര്‍മാനാര്?
18. രാജ്യത്തെ ആദ്യത്തെ ഉപഭോക്തൃ സഹകരണ സംഘം?
19. ഇന്ത്യയിലെ ആദ്യത്തെ ഭവന നിര്‍മാണ സഹകരണ സംഘം?
20. കൊച്ചി രാജ്യത്തെ ആദ്യത്തെ സഹകരണ രജിസ്ട്രാര്‍ ആര്?
21. കൊച്ചി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപിതമായത് എന്ന്?
22. കൊച്ചി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് എന്ന്?
23. പ്രത്യേക രോഗബാധിതര്‍ക്കു മാത്രമായി കേരളത്തില്‍ രൂപം കൊണ്ട ഏക സഹകരണ സംഘം?
24. ആലപ്പുഴയില്‍ 1859 ല്‍ ആദ്യമായി നവീന രീതിയിലുള്ള കയര്‍ഫാക്ടറി സ്ഥാപിച്ചത് ആര്?
25. ‘സഹകരണ പ്രസ്ഥാനം പ്രഥമ പാഠം’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
26. സഹകരണ മേഖലയെക്കുറിച്ച് അറിവ് പകരാനായി 1931 ല്‍ പ്രസിദ്ധീകരിച്ച മലയാള പുസ്തകം?
27. ഏതു കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് 1904 ലെ പത്താം ആക്ട് പാസാക്കിയത്?
28. ഇന്ത്യയ്ക്ക് നന്നായി ചേരുന്നത് എന്ന് എഫ്.ഡബ്ല്യൂ. റെയ്ഫീസന്‍ വിഭാവന ചെയ്ത ബാങ്ക്?
29. എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുന്ന കേരള സര്‍ക്കാറിന്റെ ഏതു പദ്ധതി നടപ്പാക്കാനാണ്
നബാര്‍ഡ് 1061 കോടി രൂപ കിഫ്ബിക്ക് വായ്്പ അനുവദിച്ചത് ?
30. ഏതു രൂപത്തിലാണ് സഹകരണ പ്രസ്ഥാനം ലോകത്ത് ആദ്യമായി രൂപം കൊണ്ടത് ?
31. ആരെ ഒഴിവാക്കാനാണ് സഹകരണ പ്രസ്ഥാനം രൂപം കൊണ്ടത് ?
32. അനൗപചാരിക വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനം ?
33. ബ്ലൂംബര്‍ഗിന്റെ കോടിപതികളുടെ സൂചികയനുസരിച്ച് ലോക കോടീശ്വരന്മാരുടെ പട്ടികയില്‍
ഒമ്പതാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരനാര് ?
34. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം ?
35. ചൈനയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നതാര് ?
36. സഹകരണത്തിന്റെ ആദര്‍ശവാക്യം എന്താണ്?
37. ‘ഏതെങ്കിലും ഒരു ഉദ്യമത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും അതില്‍ വ്യത്യാസം കൂടാതെ പങ്കു കൊള്ളുന്നതിനും അതിനെ നിയന്ത്രിക്കുന്നതിനും വേണ്ടി നിര്‍ബന്ധം കൂടാതെ സ്വമനസ്സാലെ എല്ലാവരും കൂടി ചേര്‍ന്നു നില്‍ക്കുക എന്നതാണ് സഹകരണം’.
ഈ നിര്‍വചനം നല്‍കിയതാര്?
38 ലോങ് വാക്ക് ടു ഫ്രീഡം എന്ന ആത്മകഥ ആരുടേതാണ് ?
39. ഇറ്റലിയില്‍ ലുയിഗി ലുസാട്ടി ആരംഭിച്ച സഹകരണ ബാങ്കുകളെ എന്താണ് വിളിക്കുന്നത്?
40. റെഗുലേറ്റഡ് മാര്‍ക്കറ്റ് ശുപാര്‍ശ ചെയ്തതാര്?
41. സഹകരണ സൊസൈറ്റിയുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിനെ എന്തുവിളിക്കും?
42. MASK ( Mutual Arrangement Scheme Kerala ) ആരംഭിച്ച വര്‍ഷം?
43. നബാര്‍ഡിന്റെ ബയോ ഫെര്‍ട്ടിലൈസര്‍ പ്ലാന്റ് സ്ഥിതിചെയ്യുന്നത് എവിടെ?
44. ബോംബെ പ്രസിഡന്‍സി ബാങ്ക് ആരംഭിച്ച വര്‍ഷം?
45. മില്ലേനിയം ഡെപ്പോസിറ്റ് സ്‌കീം ആരംഭിച്ച സ്ഥാപനം ്?
46. കേരളത്തിലെ ആദ്യത്തെ ബാങ്ക് ?
47. ഡബിള്‍ എന്‍ട്രി സിസ്റ്റം രൂപവല്‍ക്കരിച്ചതാര്?
48. കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഐഡന്റ്ിറ്റി കാര്‍ഡ് നല്‍കുന്നതാര്?
49. റിസ്‌ക് ഫണ്ട് ആരംഭിച്ചതെന്ന്?
50 ഗ്രാറ്റുവിറ്റി ആക്ട് പാസായ വര്‍ഷം?
51. ഗ്രാറ്റുവിറ്റി ലഭിക്കാന്‍ എത്ര വര്‍ഷം സര്‍വീസ് വേണം?
52. സഹകരണ സൊസൈറ്റിയില്‍ ഫിക്സഡ് അസറ്റ് വാങ്ങണമെങ്കില്‍ ആരുടെ അംഗീകാരം വേണം?
53. ജപ്പാന്‍ സഹകരണ മേഖലയില്‍ ഏതിനാണ് പ്രാമുഖ്യം?
54. ഡെബിറ്റ് ദ റിസീവര്‍, ക്രെഡിറ്റ് ദ ഗിവര്‍ ഏതിന്റെ റൂളാണ്?
55. സഹകരണ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ ജന്മസ്ഥലം?
56. ഗാര്‍ണിഷീ ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നതാര്?
57. ‘സുസ്മാന്‍ സ്‌കീം ഏതുമായി ബന്ധപ്പെട്ടതാണ്?
58. കമ്പനിയുടെ മാഗ്‌നകാര്‍ട്ട എന്നറിയപ്പെടുന്ന പ്രമാണം ഏത്?
59. ചട്ടം 185 ഏതുമായി ബന്ധപ്പെട്ടതാണ്?
60. DOMUS എവിടുത്തെ സഹകരണ പ്രസ്ഥാനമാണ്?
61. ഇസ്രായേലിലെ മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ പേര്?
62. ‘വിന്‍ഡോ ഡ്രെസ്സിങ് ‘ (window dressing ) ഏതു സൊസൈറ്റിയുമായി ബന്ധപ്പെട്ടതാണ്?
63. ‘കോ-ഓപ്പറേറ്റീവ് വര്‍ക്കര്‍ ‘ ആരുടെ പ്രസിദ്ധീകരണമാണ്?
64. സഹകരണ സൊസൈറ്റിയുടെ ബുക്ക് ഓഫ് ഒറിജിനല്‍ എന്‍ട്രി ഏതാണ്?
65. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?
66. ചകആങ ന്റെ മുഴുവന്‍ രൂപം?
67. എച്ച്. കാല്‍വര്‍ട്ട് ഏതു സംസ്ഥാനത്തെ രജിസ്ട്രാര്‍ ആയിരുന്നു?
68. ഡിവിഡന്റ് രജിസ്റ്റര്‍ എത്ര വര്‍ഷത്തേക്കാണ് സൂക്ഷിക്കുന്നത്?
69. ഷെയര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ട് ഏത് അക്കൗണ്ടാണ്?
70. ഫ്രോഡ് ( fraud ) നിര്‍വചിച്ചിരിക്കുന്നത് എവിടെ?
71. സെക്ഷന്‍ 15 പ്രതിപാദിക്കുന്നത് എന്താണ്്?
72. റൂറല്‍ സൊസൈറ്റി ആരംഭിച്ചത് എവിടെ?
73. വൈകുണ്ഠ മേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് എവിടെയാണ്?
74. നബാര്‍ഡിന്റെ ചെയര്‍മാനെ ആരാണ് നിയമിക്കുന്നത്?
75. സ്ഥിരം നിക്ഷേപം കാലാവധി്ക്കു മുമ്പ് പിന്‍വലിച്ചാല്‍ എന്തുവിളിക്കും?
76. ഡിപ്രിസിയേഷന്‍ കണക്കാക്കുന്നത് ഏത് അസറ്റിലാണ്?
77. കസ്റ്റമര്‍ക്ക് ചെക്ക് എഴുതാന്‍ നിര്‍വാഹമില്ലാത്ത നിക്ഷേപം ഏത്?
78. ആവശ്യപ്പെടുമ്പോള്‍ കൊടുക്കുന്ന നിക്ഷേപം?
79. വിദ്യാഭ്യാസ ഫണ്ട് അടയ്ക്കാതിരുന്നാല്‍ എത്ര ശതമാനം പലിശ ചുമത്തണം ?
80. സ്പെഷ്യല്‍ ബാഡ് ഡെബ്റ്റ് റിസര്‍വ് ശുപാര്‍ശ ചെയ്തതാര്?
81. കേരളത്തില്‍ നിക്ഷേപ സമാഹരണം ആരംഭിക്കുമ്പോള്‍ സഹകരണ മന്ത്രി ആരായിരുന്നു?
82. എടവനക്കാട് സര്‍വീസ് സഹകരണ ബാങ്ക് സ്ഥാപിച്ചത് ഏതു പ്രകാരമായിരുന്നു?
83. അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങിന്റെ ജന്മസ്ഥലം?
84. സാലറി ഔട്ട്സ്റ്റാന്‍ഡിങ് ഏത് അക്കൗണ്ടാണ്?
85. സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്റെ പ്രതിമാസ പ്രസിദ്ധീകരണം ഏത്?
86. ബൈലോ ഭേദഗതി ചെയ്യുന്ന സെക്ഷന്‍?
87. ‘കോ-ഓപ്പറേറ്റീവ് കോമണ്‍വെല്‍ത്ത്’ എന്ന ആശയം നല്‍കിയതാര്?
88. ക്രെഡിറ്റ് നോട്ട് തയാറാക്കുന്നത് ആര്?
89. അഡ്ജസ്റ്റിങ്് ഹെഡ് ഡൃൂ റ്റു എന്താണ്?
90. ബാങ്കിങ് കമ്പനി ആക്ട് നിലവില്‍ വന്നത് എന്ന്?
91. റിസര്‍വ് ഫണ്ട് ഏതിനത്തില്‍ നിന്നാണ് രൂപം കൊണ്ടത്?
92. ഇന്ത്യയിലെ ആദ്യത്തെ സഹകരണ നിയമം നടപ്പായതെപ്പോള്‍?
93. ഫ്രെഡറിക് വില്‍ഹെം റെയ്ഫീസന്‍ ജനിച്ച വര്‍ഷം?
94. സെക്ഷന്‍ (49) ആര്‍.ബി.ഐ. ആക്ട് എന്താണ്?
95. ബാങ്കില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപകന്‍ ആരാണ്?
96. ചെക്കിന്റെ കാലയളവായ മൂന്നു മാസം കഴിഞ്ഞാല്‍ ചെക്കിനെ എന്തുവിളിക്കും?
97. നിയമപരമായ സംരക്ഷണം ലഭിക്കുന്നത് ഏതു ചെക്കിനാണ്?
98. ആവശ്യപ്പെടുമ്പോള്‍ കാഷ് കൊടുക്കുന്നത് ബാങ്കിന്റെ ഏത് കഴിവിനെയാണ് സൂചിപ്പിക്കുന്നത്?
99. റസിപ്്റ്റ് ആന്റ് പെയ്മെന്റ് അക്കൗണ്ട് ഏതാണ്?
100. കാഷ് ബുക്ക് എപ്പോഴും ഏതു ബാലന്‍സാണ് കാണിക്കുന്നത്?
ഉത്തരങ്ങള്‍
1. കാര്‍ഷികമേഖല ( 20 കോടിയിലധികം ആളുകള്‍ കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു ).
2. പതിനഞ്ച് ശതമാനം
3. പതിനാല് കോടി
4. 53.65 ശതമാനം
5. പതിനൊന്ന് കോടി
6. പതിനാറ് ശതമാനം
7. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ( is of doing business )
8. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മാധ്യമം, സാമ്പത്തിക വിനിമയങ്ങള്‍ തുടങ്ങി എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറുകളെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്നതിനെയാണ് പ്ലാറ്റ്ഫോം സമ്പദ്‌വ്യവസ്ഥ എന്നു വിളിക്കുന്നത്.
9. ഗിഗ് ഇക്കോണമി
10. സോവിയറ്റ് യൂണിയന്‍
11. ഹോപ്പ് പ്രോബ്
12. അഫ്ഗാനിസ്താനും പാകിസ്താനും ( യു.എസ്. പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് )
13. 1844-ല്‍ ഇംഗ്ലണ്ടില്‍ സ്ഥാപിതമായ റോച്ച്ഡെയില്‍ പയനിയേഴ്സ് സഹകരണ സംഘത്തിന്റെ ഉദ്ഭവത്തോടെ
14. ദ പ്ലേഗ് . ഒരു നഗരത്തെ പ്ലേഗ് എന്ന പകര്‍ച്ചവ്യാധി പിടികൂടുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍.
15. സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം
16. സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം
17. പ്രൊഫ. ഡി.ജി. കാര്‍വെ
18. മദ്രാസ് ട്രിപ്ലിക്കേന്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( TUCS )
19. ബോംബെയില്‍ സ്ഥാപിതമായ സാരസ്വത ഗൃഹനിര്‍മാണ സംഘം ( 1915ല്‍ രജിസ്റ്റര്‍ ചെയ്തു )
20. ആര്‍.എ. ഗായത്രിനാഥയ്യര്‍
21. 1918-ല്‍
22. 1924-ല്‍
23. നൂറനാട് ലെപ്രസി സാനട്ടോറിയം സഹകരണ സംഘം ( 1977 ല്‍ പ്രവര്‍ത്തനമാരംഭിച്ചു )
24. ജെയിംസ് ഡാറ
25. എച്ച്.എല്‍. കാജി
26. വി.കെ. കുഞ്ഞന്‍ മേനോന്‍ എഴുതിയ ‘സഹകരണ പ്രസ്ഥാനം’
27. സര്‍ എഡ്വേര്‍ഡ് ലാ കമ്മിറ്റി
28. വില്ലേജ് ബാങ്ക്
29. കെഫോണ്‍ പദ്ധതി
30. ഉപഭോക്ത്യ സ്‌റ്റോര്‍
31. മധ്യവര്‍ത്തികളെ ഒഴിവാക്കല്‍
32. കാന്‍ഫെഡ്
33. മുകേഷ് അംബാനി
34. കേരളം
35. സണ്‍യാത് സെന്‍
36. എല്ലാവരും ഓരോരുത്തര്‍ക്കു വേണ്ടിയും ഓരോരുത്തരും എല്ലാവര്‍ക്കു വേണ്ടിയും.
37. ഹോളിയോക്കെ
38. നെല്‍സണ്‍ മണ്ടേല
39. പൊതുജന ബാങ്ക് ( people’s Bank )
40. റോയല്‍ കമ്മീഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍
41. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
42. 1969
43. ഇന്‍ഡോര്‍
44. 1840
45. എസ്.ബി.ഐ.
46. നെടുങ്ങാടി ബാങ്ക്
47. ലൂക്ക പാസിയോലി
48. ചീഫ് എക്സിക്യൂട്ടിവ്
49. 2008 ഏപ്രില്‍ ഒന്ന്
50. 1972
51. അഞ്ച് വര്‍ഷം
52. രജിസ്ട്രാറുടെ
53. മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
54. പേഴ്സണല്‍ അക്കൗണ്ട്
55. ആഫ്രിക്ക
56. സിവില്‍ കോടതി
57. ഹാന്‍ഡ്ലൂം സൊസൈറ്റി
58. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍
59. പ്രമോഷന്‍
60. സ്വീഡന്‍
61. ടിനുവ (TNUVA)
62 കണ്‍സ്യൂമര്‍ സൊസൈറ്റി
63. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍
64. ഡേ ബുക്ക്
65. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
66. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്
67. പഞ്ചാബ്
68. ഏഴ് വര്‍ഷം
69. പേഴ്സണല്‍ അക്കൗണ്ട്
70. ഇന്ത്യന്‍ കോണ്‍ട്രാക് ആക്ട് സെക്ഷന്‍ 17
71. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കല്‍
72. ഇറ്റലി
73 പുണെ
74. കേന്ദ്ര സര്‍ക്കാര്‍
75. പ്രിമെച്വര്‍ ക്ലോസിങ്
76. ഫിക്സഡ് അസറ്റിനെ
77. ഫിക്സഡ് നിക്ഷേപം
78. ഡിമാന്‍ഡ് ഡെപ്പോസിറ്റ്
79. എട്ട് ശതമാനം
80. വി.എല്‍. മേത്ത
81. ബേബി ജോണ്‍
82. കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് 1913
83. ഡെന്മാര്‍ക്ക്
84. പേഴ്സണല്‍ അക്കൗണ്ട്
85. സഹകരണ ജേണല്‍
86. സെക്ഷന്‍ 12
87. ഡി.ആര്‍. ഗാഡ്ഗില്‍
88. സെല്ലര്‍
89. അസറ്റ്
90. 1949 മാര്‍ച്ച്
91. അറ്റാദായത്തില്‍ നിന്ന്
92. 1904-ലെ നിയമം
93. 1818
94. ബാങ്ക് റേറ്റ്
95. ക്രെഡിറ്റര്‍
96. സ്റ്റെയ്ല്‍ ചെക്ക്
97. ക്രോസ്ഡ് ചെക്ക്
98. ലിക്വിഡിറ്റി
99. റിയല്‍ അക്കൗണ്ട്
100. ഡെബിറ്റ് ബാലന്‍സ്
[mbzshare]