100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍

Deepthi Vipin lal
ടി.ടി. ഹരികുമാര്‍ (അസി. ഡയരക്ടര്‍, സഹകരണ വകുപ്പ്, കൊല്ലം)

(2020 ജനുവരി ലക്കം)

ചോദ്യങ്ങള്‍
————–

1. നബാര്‍ഡ് ബില്‍ എന്നാണ് പാസാക്കിയത്?

2. നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നാണ് ആരംഭിച്ചത്?

3. സൂപ്പര്‍ പ്രോഫിറ്റ് മെത്തേഡ് എന്തിന്റെ വാല്യുവേഷനാണ് കണക്കാക്കുന്നത്?

4. സ്‌ട്രൈക്കിങ് ദ ബാലന്‍സ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

5. ആര്‍.ബി.ഐ, എസ്.ബി.ഐ, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവ ഏതു സെക്ടറിലാണ് ?

6. ചെക്കിന്റെ കാലയളവ് കഴിഞ്ഞാല്‍ അതിനെ എന്തു വിളിക്കും?

7. ഭാവിയില്‍ മാറാവുന്ന രീതിയില്‍ ഒരു ബില്‍ എഴുതിയാല്‍ അതിനെ എന്തു വിളിക്കും?

8. ഒരു ഓഡിറ്റര്‍ എപ്പോഴും ഏതിനോടാണ് കൂറു പുലര്‍ത്തുന്നത്?

9. ഓഡിറ്റ് ഫീസ് കൊടുക്കുന്നത് സൊസൈറ്റിയുടെ എന്താണ്?

10. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ഓഡിറ്റ് നിര്‍വഹിക്കുന്നത് ഏതു വിഭാഗം ?

11. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഏതു രാജ്യത്തിന്റെതാണ്?

12. ആസൂത്രണക്കമ്മീഷനെ പിരിച്ചുവിട്ട് അതിന്റെ സ്ഥാനത്ത് നീതി ആയോഗിനെ സ്ഥാപിച്ചത് എന്നാണ്?

13. ‘ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി, ഒരൊറ്റ വിപണി’ എന്ന മുദ്രാവാക്യമുയര്‍ത്തി
ചരക്ക് സേവന നികുതി ( ജി.എസ്.റ്റി ) രാജ്യത്ത് നടപ്പാക്കിയതെന്ന്?

14. ഒരു രാജ്യത്തിന്റെ ഭരണ സംവിധാനത്തെ സംബന്ധിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഏതു പേരില്‍ അറിയപ്പെടുന്നു?

15. ലോകത്ത് ആദ്യമായി ഭരണഘടന എഴുതിയുണ്ടാക്കിയ രാജ്യം?

16. തകഴി എഴുതിയ ഒരേയൊരു നാടകം?

17. എച്ച്.ഡി.ഐ.എല്ലിന്റെ മുഴുവന്‍ രൂപം?

18. ‘സഹകരണ പ്രസ്ഥാനം’ എന്ന പുസ്തകം എഴുതിയതാര്?

19. ‘സഹകരണ പ്രസ്ഥാനം- പ്രഥമ പാഠം’ എന്ന പുസ്തകം എഴുതിയതാര്?

20. ലോകത്തിലെ 29 രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷ?

21. ജ്ഞാനപീഠം നേടിയ ആറാമത്തെ മലയാളി സാഹിത്യകാരന്‍ ആര് ?

22. ‘റൂമി – ഉന്മാദിയുടെ പുല്ലാങ്കുഴല്‍’ എന്ന കൃതിയുടെ കര്‍ത്താവ്?

23. മാര്‍ക്കറ്റ് ഫെഡ് ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ?

24. ഏതിന്റെ ഭാഗമായാണ് മില്‍മ സ്ഥാപിതമായത്?

25. മില്‍മയുടെ ആസ്ഥാനം?

26. കന്നുകാലി മരണ ഫണ്ട് പരിപാലിക്കുന്നത് ആരാണ്?

27. ജി.ഡി.പി. ആധാരമാക്കിയാല്‍ ലോകത്തെ ഏറ്റവും സമ്പന്ന നഗരം ഏതാണ്് ?

28. എന്താണ് സിംല കരാര്‍ ?

29. മില്‍മയുടെ മുദ്രാവാക്യം?

30. ലോകത്തിലെ എഴുത്തുകാരുടെ ഏക സഹകരണ സംഘം?

31. രാജ്യത്ത് ഗവര്‍ണറായി നിയമിക്കപ്പെടാനുള്ള കുറഞ്ഞ പ്രായം എത്ര ?

32. ലോക നാളികേരദിനം എന്ന് ?

33. ചൈനീഷ് ഭാഷ അറിയപ്പെടുന്നത് എന്ത് പേരിലാണ്?

34. കേരളത്തിലെ ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ പരമോന്നത സ്ഥാപനം?

35. കേരളത്തിലെ പ്രാഥമിക വിപണന സഹകരണ സംഘങ്ങളുടെ ഫെഡറേഷന്‍?

36. തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളിന്റെ പുതിയ പേരെന്ത്?

37. കെ.ഐ.എം.ബി.യുടെ മുഴുവന്‍ രൂപം?

38. രണ്ടാം പഞ്ചവത്സര പദ്ധതി ആരുടെ ആശയങ്ങളാണ് അടിസ്ഥാനമാക്കിയത്?

39. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്ചല്‍ഫണ്ട് ഓര്‍ഗനൈസേഷന്‍?

40. ഇന്ത്യയില്‍ കല്‍ക്കരി നിക്ഷേപമുള്ള ഏറ്റവും വലിയ സംസ്ഥാനം?

41. ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം ആര്‍ക്കാണ് ?

42. പ്രധാന്‍മന്ത്രി കൗശല വികാസ് യോജന ആരുടെ പ്രോഗാമാണ്?

43. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതാര്?

44. ‘സദാരാമ’ എന്ന കൃതിയുടെ കര്‍ത്താവ്?

45. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും
മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?

46. ഈയടുത്ത് നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ വീണ്ടും അധികാരത്തിലെത്തിയ കക്ഷി ?

47. എഴുത്തച്ഛന്‍ അവാര്‍ഡ് മലയാളത്തില്‍ ആദ്യമായി ലഭിച്ചതാര്‍ക്ക്?

48. ധനാശി എന്ന ചടങ്ങ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

49. ഭാഷാ ഇന്‍സ്റ്റിറ്റൂട്ട് ആരുടെ ഭരണകാലത്താണ് സ്ഥാപിച്ചത് ?

50. ആര്‍. ശങ്കര്‍ സ്ഥാപിച്ച പത്രം?

51. പാറപ്പുറത്തിന്റെ ‘അരനാഴികനേരം’ എന്ന നോവലിലെ മുഖ്യ കഥാപാത്രം?

52. ഓണത്തെക്കുറിച്ച് ഏറ്റവുമധികം കവിതകള്‍ രചിച്ച മഹാകവി?

53. ‘ഗുരു’ എന്ന നോവല്‍ രചിച്ചതാര്?

54. മലയാള ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചതെന്ന്?

55. നെഹ്‌റു കഥാപാത്രമായി വരുന്ന സാറാജോസഫിന്റെ നോവല്‍?

56. ‘വ്യാഴവട്ട സ്മരണകള്‍’ എന്ന ആത്മകഥ എഴുതിയതാര്?

57. ശരീരത്തില്‍ ഓക്‌സിജന്‍ ലെവല്‍ താഴുന്ന അവസ്ഥ?

58. കെ.പി.എ.സി.യുടെ ആദ്യത്തെ നാടകം?

59. ‘കൂലിപ്പട്ടാളം’ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്?

60. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിവര്‍ത്തനം ചെയ്തതാര്?

61. 1937ല്‍ തിരുവിതാകൂറില്‍ ട്രേഡ് യൂണിയന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതാര്?

62. താല്‍ക്കാലിക നിക്ഷേപ അക്കൗണ്ടിനെ എന്തുവിളിക്കും?

63. ഏത് അക്കൗണ്ടിനാണ് പലിശ ലഭിക്കാത്തത്?

64. ആര്‍.ബി.ഐ. ഏതു രൂപത്തിലാണ് ആരംഭിച്ചത്?

65. ട്രയല്‍ ബാലന്‍സ് എപ്പോഴെക്കെ തയാറാക്കാം?

66. ഡേ ബുക്ക് നിര്‍ബന്ധമായും ആര് ഒപ്പിടണം?

67. നിക്ഷേപത്തിനുള്ള പലിശ പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ടില്‍ എവിടെ രേഖപ്പെടുത്തും?

68. ഓപ്പണിംഗ് എന്‍ട്രിയും ക്ലോസിംഗ് എന്‍ട്രിയും എവിടെ രേഖപ്പെടുത്തും?

69. ബാങ്ക് ഓവര്‍ഡ്രാഫ്റ്റ് എന്താണ്?

70. നോട്ടിങ്ങ് ചാര്‍ജുകള്‍ ആരുടെ ചെലവാണ്?

71. ജില്ലാ തലത്തിലുള്ള സഹകരണ വിദ്യാഭ്യാസ വികസന സമിതിയുടെ സെക്രട്ടറി ആര്?

72. കേരള കോ-പ്പറേറ്റീവ് എംപ്ലോയീസ് ഫണ്ട് എന്നാണ് ആരംഭിച്ചത്?

73. സഹകരണ സംഘത്തിലെ ഓരോ മെമ്പര്‍ക്കും എത്ര വോട്ടിന് അവകാശമുണ്ടായിരിക്കും?

74. ആര്‍ബിട്രേഷന്‍ കേസ് രജിസ്റ്റര്‍ എന്‍ഡോഴ്‌സ് ചെയ്യുന്ന ഉദ്യോഗസ്ഥനെ എന്തുവിളിക്കും?

75. സഹകരണ സംഘത്തിന്റെ റിസര്‍വ് ഫണ്ട് എന്തിനാണ് സൂക്ഷിക്കുന്നത്?

76. ഇന്‍ഷ്വര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചട്ടം ഏതാണ്?

77. സര്‍ക്കിള്‍ സഹകരണ യൂണിയന്റെ അംഗങ്ങളുടെ യോഗം എപ്പോഴൊക്കെ കൂടണം?

78. കേരള അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് ആക്ട് എന്നാണ് പാസാക്കിയത്?

79. അവസാന വോട്ടേസ് ലിസ്റ്റ് ഇലക്ഷന് മുമ്പ് എത്ര ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണം?

80. അവസാന പൊതുയോഗം സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ എത്ര പ്രാവശ്യം കൂടും?

81. സംഘത്തിന്റെ ഇലക്ഷന്‍ നടത്താന്‍ നിയമിതനാകുന്ന ഉദ്യോഗസ്ഥനെ എന്തു വിളിക്കും?

82. ഒരു സംഘത്തിന്റെ കടം കിട്ടാത്തതാണോ സംശയകരമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം
നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ്?

83. തുറന്ന അംഗത്വം സഹകരണ തത്വങ്ങളില്‍ എന്നാണ് ഉള്‍പ്പെടുത്തിയത്?

84. ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആക്ട് എന്നാണ് പാസാക്കിയത്?

85. ഇയര്‍ ഓഫ് കയര്‍ബോര്‍ഡ് പ്രഖ്യാപിച്ച വര്‍ഷം?

86. അസറ്റ് ഫീസ് കണക്കാക്കുന്ന സഹകരണച്ചട്ടം?

87. സഹകരണ സംഘത്തിന്റെ പൊതുയോഗം എപ്പോഴൊക്കെ കൂടണം?

88. രജിസ്ട്രാറുടെ അധികാരം ഡെലിഗേറ്റ് ചെയ്യാനുള്ള കാര്യം പ്രതിപാദിക്കുന്നത് ഏത് ആക്ടിലാണ്?

89. കോ-ഓപ്പറേറ്റീവ് റിലീഫ് ഫണ്ട് രൂപവത്കരിക്കാനുള്ള ചട്ടം പ്രതിപാദിക്കുന്നത് ഏതിലാണ്?

90. തിരഞ്ഞെടുപ്പ് ഹരജി ഫയല്‍ ചെയ്യാനുള്ള ആര്‍ബിട്രേഷന്‍ ഫീസ് എത്രയാണ്?

91. സെക്ഷന്‍ (65) പ്രകാരം അന്വേഷണം എത്ര കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കണം?

92. പുറത്താക്കപ്പെട്ട മെമ്പര്‍ക്ക് റീ അഡ്മിഷന്‍ യോഗ്യത നേടാനുള്ള കാലയളവ് എത്ര്?

93. തരള ധനം പ്രതിപാദിക്കുന്ന സെക്ഷന്‍?

94. കോണ്‍ട്രാക്ട് ആക്ടിന് ആധാരമായത് ഏതു നിയമം?

95. സെക്ഷന്‍ (25) കെ.സി.എസ്. ആക്ട് എന്താണ്?

96. ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ശശി തരൂരിന്റെ ഏതു കൃതിയ്ക്കാണ് ?

97. മലാല യൂസഫ്‌സായിയുടെ പുതിയ പുസ്തകം ഏത് ?
98. ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ( ILO ) രൂപവത്കരിച്ചത് എന്ന് ?

99. ഇന്ത്യന്‍ ഭരണഘടന 39 (ഡി) അനുച്ഛേദം എന്താണ് വിഭാവനം ചെയ്യുന്നത്?

100. ഇന്ത്യന്‍ നാവികസേനയിലെ ആദ്യത്തെ വനിതാ പൈലറ്റ് ആരാണ് ?

ഉത്തരങ്ങള്‍
———–

1. 1981

2. 1988

3. ഗുഡ്വില്‍

4. ബാലന്‍സിങ് ദി അക്കൗണ്ട്

5. ഓര്‍ഗനൈസ്ഡ് സെക്ടര്‍

6. സ്റ്റെയില്‍ ചെക്ക്

7. ടൈം ബില്‍

8. ഓഡിറ്റ് തത്ത്വങ്ങള്‍

9. ലൈബിലിറ്റി

10. അക്കൗണ്ട്സ് ആന്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ്

11. ഇന്ത്യ

12. 2015 ജനുവരി 1

13. 2017 ജൂണ്‍ 30

14. ഭരണഘടന

15. അമേരിക്ക

16. തോറ്റില്ല

17. ഹൗസിംഗ് ഡവലപ്പ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്

18. വി. കെ. കുഞ്ഞന്‍ മേനോന്‍

19. എച്ച്. എല്‍. കാജി

20. ഫ്രഞ്ച്

21. അക്കിത്തം

22. ഇ.എം. ഹാഷിം

23. കേരജം

24. ഓപ്പറേഷന്‍ ഫ്‌ളഡ്

25. തിരുവനന്തപുരം

26. ക്ഷീരവ്യവസായ സഹകരണ സംഘങ്ങള്‍

27. ജപ്പാനിലെ ടോക്കിയോ

28. 1971ലെ യുദ്ധത്തിന് ശേഷം ഇന്ത്യയും പാക്കിസ്താനും ഒപ്പിട്ട കരാര്‍

29. കേരളം കണികണ്ടുണരുന്ന നന്മ

30. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം

31. 35 വയസ്

32. സെപ്റ്റംബര്‍ രണ്ട്

33. മന്‍ഡാരിന്‍

34. കണ്‍സ്യൂമര്‍ ഫെഡ്

35. മാര്‍ക്കറ്റ് ഫെഡ്

36. മഹാത്മ അയ്യന്‍കാളി ഹാള്‍

37. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മേക്കിങ് ദി ബസ്റ്റ്

38. പ്രശാന്ത ചന്ദ്ര മഹലനോബിസ്

39. എച്ച്.ഡി.എഫ്.സി. മ്യൂച്ചല്‍ ഫണ്ട്

40. ജാര്‍ഖണ്ഡ്

41. ജമൈക്കയിലെ ടോണി ആന്‍ സിംഗ്

42. നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ

43. 1869 ജൂലായ് എട്ടിന് ആയില്യം തിരുനാള്‍ മഹാരാജാവ്

44. കെ.സി കേശവ പിള്ള

45. ലിജോ ജോസ് പല്ലിശ്ശേരി

46. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി

47. ശൂരനാട് കുഞ്ഞന്‍പിള്ള

48. കഥകളി

49. ഇ.എം.എസ്

50. ദിനമണി

51. കുഞ്ഞേനാച്ചന്‍

52. പി. കുഞ്ഞിരാമന്‍ നായര്‍

53. കെ.സുരേന്ദ്രന്‍

54. 1982

55. ബുധിനി

56. ബി. കല്ല്യാണിയമ്മ

57. ഹൈപോക്സിയ

58. എന്റെ മകനാണ് ശരി

59. സ്റ്റേറ്റ് കോണ്‍ഗ്രസിനെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട തിരുവിതാംകൂറിലെ പൊലീസ്

60. കെ. ദാമോദരന്‍

61. പി കൃഷ്ണപിള്ള

62. സേവിങ് നിക്ഷേപം

63. കറന്റ് നിക്ഷേപം

64. ഷെയര്‍ ഹോള്‍ഡേഴ്സ് ബാങ്ക്

65. ഏതു സമയത്തും

66. സെക്രട്ടറി

67. ഡെബിറ്റ് സൈഡില്‍

68. ജേണല്‍ പ്രോപ്പര്‍

69. ലൈബിലിറ്റി

70. അക്സപ്റ്റര്‍

71. ജോയിന്റ് ഡയരക്ടര്‍ ഓഫ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി

72. 1986

73. ഒരു വോട്ട്

74. ആര്‍ബിട്രേറ്റര്‍

75. ഭാവിയിലുണ്ടാകുന്ന അനിശ്ചിത നഷ്ടങ്ങള്‍ക്ക്

76 15 എ.എ

77. മാസത്തിലൊരിക്കല്‍

78. 1984

79. 20 ദിവസത്തിനുള്ളില്‍

80. ഒരു പ്രാവശ്യം

81. റിട്ടേണിങ് ഓഫീസര്‍

82. ഓഡിറ്ററില്‍

83. 1937ല്‍

84. 1961 ല്‍

85. 2010

86. റൂള്‍ 65

87. വര്‍ഷത്തിലൊരിക്കല്‍

88. 2012 ആക്ട്

89. 53 എ

90. 5000 രൂപ

91. ആറ് മാസത്തിനുള്ളില്‍

92. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കണം

93. റൂള്‍ 63

94. ഇംഗ്ലീഷ് കോമണ്‍ നിയമം

95. ട്രാന്‍സ്ഫര്‍ ഓഫ് ഇന്ററസ്റ്റ് ഓണ്‍ ഡെത്ത് ഓഫ് മെമ്പര്‍

96. An era of darkness: the British Empire in India

97. We are Displaced

98. 1919 ഒക്ടോബര്‍ 29ന്

99. സ്ത്രീക്കും പുരുക്ഷനും തുല്യ ജോലിക്ക് തുല്യവേതനം

100. ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശിനി സബ്. ലെഫ്റ്റനന്റ് ശിവാംഗി എന്ന ഇരുപത്തിനാലുകാരി

Leave a Reply

Your email address will not be published.