100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
100 ചോദ്യങ്ങള്‍ ഉത്തരങ്ങള്‍
ചോദ്യങ്ങള്‍
1. ബാലന്‍സ് ഷീറ്റ് എന്തിനുവേണ്ടിയാണ് തയാറാക്കുന്നത് ?
2. റെയ്ഡ്കോ ഏതു മേഖലയിലാണ് വ്യാപൃതമായിരിക്കുന്നത്?
3. നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോര്‍ഡ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
4. ലേഡി റൈറ്റര്‍ ഇന്‍ കോ-ഓപ്പറേഷന്‍ എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്?
5. കറന്റ് റേഷ്യോ ബിസിനസ് സ്ഥാപനത്തിന്റെ എന്താണ് സൂചിപ്പിക്കുന്നത്?
6. കോ-ഓപ്പറേറ്റീവ് ഫാമിങ് എവിടെയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്?
7. സഹകരണം കേന്ദ്ര സര്‍ക്കാരിന്റെ ഏതു വകുപ്പുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്?
8. ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ഡയരക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റര്‍ എത്ര കാലയളവിനുള്ളില്‍ കൊടുക്കണം?
9. സഹകരണ നിയമത്തില്‍ വായ്പ എഴുതിത്തള്ളുന്ന സെക്ഷന്‍ ഏത്?
10. കോയിന്‍ വാര്‍ രജിസ്റ്ററിന്റെ (Coin War Register) കസ്റ്റോഡിയന്‍ ആര്?
11. ‘കോ-ഓപ്പറേഷന്‍ റ്റുഡേ ആന്‍ഡ് റ്റുമാറോ’ എഴുതിയത് ആര്?
12. സര്‍ക്കാരിന് തിരിച്ചുകൊടുക്കാത്ത സഹായത്തെ എന്തു വിളിക്കും?
13. കോ-ഓപ്പറേറ്റീവ് ന്യൂസ് ഡൈജസ്റ്റ് ആരാണ് പ്രസിദ്ധീകരിക്കുന്നത്?
14. കാഷ് ക്രെഡിറ്റ് ഏതു രൂപത്തിലാണ് കൊടുക്കുന്നത്?
15. മിസലേനിയസ് ജേര്‍ണല്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
16. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് വന്നാല്‍ എന്തു വിളിക്കും?
17. കഴിഞ്ഞ വര്‍ഷത്തെ വീതിക്കാത്ത ലാഭവിഹിതം എന്താണ്?
18. ഇന്‍ഷുറന്‍സ് അണ്‍ എക്സ്പയേര്‍ഡ് ഏത് അക്കൗണ്ടാണ്?
19. പെറ്റി കാഷ്യര്‍ പൊതുവായി ഏതു സിസ്റ്റത്തിലാണ് ജോലി ചെയ്യുന്നത്?
20. ഷെയര്‍ പ്രീമിയം ഏതിനമാണ്?
21. ഇ.സി.എസ.് ( ECS ) ന്റെ മുഴുവന്‍ രൂപം?
22. ലോകത്ത് ചെയിന്‍ ബാങ്കിങ് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് എവിടെ?
23. ഏഷ്യന്‍ വികസന ബാങ്കിന്റെ വൈസ് ചെയര്‍മാന്‍ ആര് ?
24. നോണ്‍ ട്രേഡിങ് ഓര്‍ഗനൈസേഷനിലെ റവന്യൂ അക്കൗണ്ടിനെ എന്തുവിളിക്കും?
25. സഹകരണ തത്വങ്ങളുടെ പിതാക്കള്‍ ആരാണ്?
26. ഉട്ടോപ്പിയന്‍ സോഷ്യലിസ്റ്റ് എന്നറിയപ്പെടുന്നത് ആര്?
27. മാര്‍ക്കറ്റ് ഫെഡ് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡക്ടിന് നല്‍കുന്ന ട്രേഡ്മാര്‍ക്ക്?
28. സഹകരണ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലം?
29. ലാന്‍ഡ് ഇംപ്രൂവ്മെന്റ് ലോണ്‍ ആക്ട് പാസായ വര്‍ഷം?
30. സഹകരണ ജേര്‍ണല്‍ എന്നാണ് ആരംഭിച്ചത്?
31. Theory and Practice of Co-operation in India and Abroad എഴുതിയതാര്?
32. സഹകരണ സംഘടനകളുടെ ആഗോളതല കോണ്‍ഫെഡറേഷന്‍ ഏതാണ് ?
33. ഐ.സി.എ. .യുടെ ഇപ്പോഴത്തെ പ്രസിഡന്റ് ?
34. അര്‍ജന്റീനയിലെ സഹകരണ സ്ഥാപനങ്ങളുടെ ഫെഡറേഷന്‍ ഏതാണ്?
35. ഐ.സി.എ. യുടെ ഇപ്പോഴത്തെ ആസ്ഥാനം?
36. ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്‌കീം?
37. കോവിഡ ്കാലത്ത് ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി?
38. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തിക ദുരന്തം?
39. സി.ജി.ടി.എം.എസ്.ഇ. യുടെ മുഴുവന്‍ രൂപം?
40. യു.എസ്. പ്രസിഡന്റിന്റെ മധ്യസ്ഥതയില്‍ ഈയിടെ ഇസ്രായേല്‍ ഏതു രാജ്യവുമായാണ്
സമാധാനക്കരാര്‍ ഒപ്പിട്ടത് ?
41. ഇക്കൊല്ലം ധ്യാന്‍ചന്ദ് പുരസ്‌കാരം നേടിയ മലയാളി ?
42. 1946 ല്‍ ഐക്യരാഷ്ട്രസഭയുടെ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ് ലഭിച്ച ആദ്യത്തെ സര്‍ക്കാരിതര സംഘടന ഏത്?
43. EIA യുടെ പൂര്‍ണ രൂപം ?
44. റഷ്യ അംഗീകാരം നല്‍കിയ ആദ്യത്തെ കോവിഡ് വാക്‌സിന്‍ ഏതു പേരില്‍ അറിയപ്പെടുന്നു ?
45. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സുകാരനല്ലാത്ത പ്രധാനമന്ത്രി ആര് ?
46. ഇസ്രായേലില്‍ കുടിയേറ്റക്കാര്‍ക്കായി നിലവില്‍ വന്ന പ്രത്യേക ഗ്രാമം?
47. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജ ആര് ?
48. മില്‍മയിലെ ചീഫ് എക്സിക്യൂട്ടീവ് ആരാണ്?
49. ഇ.എഫ്.റ്റി. യുടെ മുഴുവന്‍ രൂപം?
50. പെറ്റികാഷ് ബുക്ക് എന്താണ്?
51. നെറ്റ് ലോസ് ( അറ്റനഷ്ടം ) വന്നാല്‍ അത് എവിടെ രേഖപ്പെടുത്തും?
52. ‘സഹകരണ പ്രബോധിനി’ ആരുടെ പ്രസിദ്ധീകരണമാണ്?
53. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ പേര് ?
54. ഫിഷറീസ് സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍ ആരാണ്?
55. ‘സുവിധ’ ഡെപ്പോസിറ്റ് സ്‌കീം ആരംഭിച്ചത് ആര്?
56. സീറോ ബാലന്‍സ് അക്കൗണ്ടിനുള്ള മറ്റൊരു പേര് ?
57. ഡിവിഡന്റ് രജിസ്റ്റര്‍ എത്ര വര്‍ഷം സൂക്ഷിക്കും?
58. സെക്ഷന്‍ 57 ( സി ) പ്രതിപാദിക്കുന്നത് എന്ത്?
59. ഹഡ്കോ പ്രസിദ്ധീകരിക്കുന്ന വാര്‍ത്താ പത്രിക ഏതാണ്?
60. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനായി
ഒരു ലക്ഷം കോടി രൂപ മാറ്റിവെച്ചിരിക്കുന്ന ഫണ്ടിന്റെ പേര് ?
61. പിഗ്മി ഡെപ്പോസിറ്റ് എന്താണ്?
62. സഹകരണ സെക്ഷന്‍ ( 12 ) എന്താണ്?
63. വോളന്‍ബര്‍ഗ് ഏതുരാജ്യത്തെ സഹകാരിയാണ്?
64. ലീഡ് ബാങ്ക് സ്‌കീമിന്റെ ചെയര്‍മാന്‍ ആര്?
65. കോമണ്‍ ലിക്വിഡേഷന്‍ ഫണ്ടിന്റെ കസ്റ്റോഡിയന്‍ ആര്?
66. അംഗങ്ങള്‍ക്ക് നിയമപരമായി വീതിക്കാത്ത റിസര്‍വ് ഏതാണ് ?
67. സഹകരണ സ്ഥാപനത്തിന്റെ ഉദ്ദേശ്യം പ്രതിപാദിക്കുന്നത് എവിടെ?
68. സംഘത്തിന്റെ വാര്‍ഷിക ബജറ്റ് പാസാക്കുന്നത് ആരാണ്?
69. കേരള സ്റ്റാമ്പ് ആക്ട് പാസാക്കിയ വര്‍ഷം?
70. അക്കൗണ്ടിങ്ങിന്റെ പ്രധാനപ്പെട്ട ധര്‍മം?
71. വൈദ്യനാഥന്‍ കമ്മിറ്റിയെ ആരാണ് നിയമിച്ചത്?
72. സഹകരണ സ്ഥാപനങ്ങളില്‍ ഡൊണേഷന്‍ കൊടുക്കുന്നത് എവിടെ നിന്നാണ്?
73. സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊട്ടസ്റ്റ് പുറപ്പെടുവിക്കുന്നത് ആര്?
74. പര്‍ച്ചേസ് റിട്ടേണിന് ആധാരമായ പ്രമാണം?
75. ഡി.ആര്‍.ടി. എന്താണ്?
76. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഈയിടെ വിരമിക്കല്‍ പ്രഖ്യാപിച്ച രണ്ട് ഇന്ത്യന്‍ കളിക്കാര്‍ ?
77. ലിബറോ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
78. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മലയാളത്തില്‍ ആദ്യമായി നേടിയതാര്?
79. പതിനെട്ടര കവികള്‍ ആരുടെ സദസ്യരായിരുന്നു?
80. ഇന്ത്യയില്‍ പിന്‍കോഡ് സമ്പ്രദായം നിലവില്‍ വന്നത് എന്നാണ് ?
81. കേരളത്തില്‍ ഇടവപ്പാതിയുണ്ടാകുന്നത് ഏത് മണ്‍സൂണ്‍ കാറ്റ് മൂലമാണ്?
82. 2018 ല്‍ ലോകബാങ്ക് പുറത്തിറക്കിയ ഹ്യൂമണ്‍ കാപ്പിറ്റല്‍ ഇന്‍ഡക്സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം?
83. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമഭേദഗതിയില്‍ ഈയിടെ സുപ്രീംകോടതി നല്‍കിയ സുപ്രധാന വിധി എന്താണ് ?
84. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷണച്ചുമതല ഏതു സ്ഥാപനത്തിനാണ് ?
85. മിസൈല്‍ വുമണ്‍ എന്നറിയപ്പെടുന്ന മലയാളി ?
86. ഏഷ്യന്‍ ഗെയിംസിന്റെ പിതാവ്?
87. ലോക ഭക്ഷ്യദിനമായി ആചരിക്കുന്ന ദിവസം?
88. സംക്ഷേപ വേദാര്‍ത്ഥത്തിന്റെ രചയിതാവ്?
89. ഏതു രോഗം നിര്‍ണയിക്കാനുള്ള ടെസ്റ്റാണ് ബിലിറുബിന്‍ ടെസ്റ്റ്?
90. ഒളിമ്പിക്സ് ചിഹ്നത്തിലെ നീലവലയം ഏതു വന്‍കരയെ സൂചിപ്പിക്കുന്നു?
91. രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?
92. ലോക്‌നായക് എന്നറിയപ്പെടുന്നത് ആരാണ്?
93. ഇന്ത്യന്‍ സിനിമാ രംഗത്തെ പരമോന്നത ബഹുമതി?
94. ആദ്യമായി ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ വ്യക്തി?
95. ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ ഏക മലയാളി ?
96. അമേരിക്കയിലെ വര്‍ണവിവേചനം ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ചട്ടക്കൂടിലൂടെ തുറന്നു കാട്ടുന്ന
‘ Caste : The origins of our Discontents ‘ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
97. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ‘ എന്ന് ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്‌കര്‍ത്താവ്?
98. ഡിജിറ്റല്‍ കറന്‍സിയ്ക്ക് പറയുന്ന പേരെന്ത്?
99. അഴിമതി തടയുന്നതിനായി ദേശീയ തലത്തില്‍ രൂപം കൊണ്ട സ്ഥാപനമേത്?
100. സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിനു കീഴില്‍
1963 ല്‍ രൂപം കൊണ്ട സ്ഥാപനം ?
ഉത്തരങ്ങള്‍
1. സാമ്പത്തിക നിലയറിയാന്‍
2. കാര്‍ഷികോപകരണങ്ങള്‍
3. ഹൈദരാബാദ്
4. മാര്‍ഗരറ്റ് ഡിഗ്ബി
5. ലിക്വിഡിറ്റി പൊസിഷന്‍
6. റഷ്യ
7. അഗ്രിക്കള്‍ച്ചര്‍
8. മൂന്നു മാസത്തിനുള്ളില്‍
9. 74 എഫ്
10. കാഷ്യര്‍
11. പോള്‍ റോയി
12. ഗ്രാന്റ്
13. ആര്‍.ബി.ഐ.
14. അഡ്വാന്‍സ്
15. ജേര്‍ണല്‍ പ്രോപ്പര്‍
16. കമ്മി
17. ലൈബിലിറ്റി
18. പേഴ്‌സണല്‍
19. ഇംപ്രസ്റ്റ്
20. കാപിറ്റല്‍ റെസിപ്യന്റ്
21. ഇലക്ട്രോണിക് ക്ലിയറിങ് സര്‍വീസ്
22. അമേരിക്കയില്‍
23. അശോക് ലവാസ
24. ഇന്‍കം ആന്‍ഡ് എക്‌സ്പെന്‍ഡിച്ചര്‍
25. റോച്ച്‌ഡേല്‍ പയനിയേഴ്‌സ്
26. റോബര്‍ട്ട് ഓവന്‍
27. അഗ്മാര്‍ക്ക്
28. ഇംഗ്ലണ്ട്
29. 1883
30. 1952
31. കെ. ആര്‍. കുല്‍ക്കര്‍ണി
32. ഐ.സി.എ.
33. ഏരിയല്‍ ഗുവാര്‍ക്കോ
34. കോ-ഓപ്പറ
35. ബെല്‍ജിയത്തിലെ ബ്രസ്സല്‍സ് (2013 മുതല്‍)
36. ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്‌കീം
37. സുഭിക്ഷ കേരളം പദ്ധതി
38. 1929 ല്‍ ആരംഭിച്ച് 1933 വരെ നീണ്ട ഗ്രേറ്റ് ഡിപ്രഷന്‍
39. ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്മാള്‍ എന്റര്‍പ്രൈസ്
40. യു.എ.ഇ. യുമായി
41. ജിന്‍സി ഫിലിപ്പ്
42. ഐ.സി.എ.
43. environment Impact Assessment ( പരിസ്ഥിതി ആഘാത വിലയിരുത്തല്‍ )
44. സ്പുട്‌നിക് – 5
45. നരേന്ദ്ര മോദി
46. മെഷവ് ഓലിം . കുടിയേറ്റക്കാരുടെ ഗ്രാമം എന്നര്‍ഥം
47. കമലാ ഹാരിസ്
48. മാനേജിങ് ഡയരക്ടര്‍
49. ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍
50. ജേര്‍ണല്‍
51. ബാലന്‍സ് ഷീറ്റില്‍ അസറ്റ് സൈഡില്‍
52. കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട്
53. സമൃദ്ധി കാര്‍ഡ്
54. ഡയരക്ടര്‍ ഓഫ് ഫിഷറീസ്
55. ഐ.ഡി.ബി.ഐ.
56. നോ ഫ്രില്‍സ് അക്കൗണ്ട്
57. ഏഴ് വര്‍ഷം
58. കണ്‍സോര്‍ഷ്യം ലെന്‍ഡിങ് സ്‌കീം
59. ജാഗ്രിതി
60. അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട്
61. സ്‌മോള്‍ സേവിങ് ഡെപ്പോസിറ്റ്
62. അമന്‍ഡ്‌മെന്റ് ഓഫ് ബൈലോ
63. ഇറ്റലി
64. കളക്ടര്‍
65. അസിസ്റ്റന്റ് രജിസ്ട്രാര്‍
66. കാപ്പിറ്റല്‍ റിസര്‍വ്
67. സംഘം ബൈലോയില്‍
68. ജനറല്‍ ബോഡി
69. 1959
70. റെക്കോര്‍ഡിങ്
71. ഇന്ത്യാ ഗവണ്‍മെന്റ്
72. കോമണ്‍ ഗുഡ് ഫണ്ടില്‍ നിന്ന്
73. നോട്ടറി പബ്ലിക്
74. ഡെബിറ്റ് നോട്ട്
75. ഡെബിറ്റ് റിക്കവറി ട്രിബ്യൂണല്‍
76. മഹേന്ദ്രസിങ് ധോനി, സുരേഷ് റെയ്‌ന.
77. വോളിബോള്‍
78. പി.ജെ. ആന്റണി
79. സാമൂതിരി
80. 1972
81. തെക്ക് പടിഞ്ഞാറന്‍
82. സിംഗപ്പൂര്‍
83. ഹിന്ദു കൂട്ടുകുടുംബത്തിലെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടാകും. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം
2005 ല്‍ ഭേദഗതി ചെയ്യുംമുമ്പ് ജനിച്ച പെണ്‍മക്കള്‍ക്കും കുടുംബസ്വത്തില്‍ ഇനി തുല്യാവകാശം കിട്ടും.
84. ആര്‍ക്കിയോളജിക്കല്‍ സര്‍വേ
85. ടെസ്സി തോമസ്
86. ഗുരു ദത്ത് സോന്ധി
87. ഒക്ടോബര്‍ 16
88. ക്ലമന്റ് പിയാനോസ്
89. മഞ്ഞപ്പിത്തം
90 യൂറോപ്പ്
91. മദര്‍തെരേസ
92. ജയപ്രകാശ് നാരായണ്‍
93. ദാദാസാഹബ് ഫാല്‍ക്കെ പുരസ്‌കാരം
94. ദേവിക റാണി
95. അടൂര്‍ ഗോപാലകൃഷ്ണന്‍ (2004)
96. അമേരിക്കന്‍ പത്രപ്രവര്‍ത്തക ഇസബെല്‍ വില്‍കെര്‍സണ്‍
97. സഹോദരനയ്യപ്പന്‍
98. ബിറ്റ്‌കോയിന്‍
99. ലോക്പാല്‍
100. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( NCDC )
[mbzshare]