ഹെൽത്ത് അമെനിറ്റീസ്‌ മൾട്ടിപർപ്പസ് ജില്ലാ സഹകരണ സംഘത്തിലെ സെക്രട്ടറി പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

adminmoonam

കോഴിക്കോട് തളിയിൽ പ്രവർത്തിക്കുന്ന ഹെൽത്ത് അമെനിറ്റീസ് മൾട്ടിപർപ്പസ് ജില്ലാ സഹകരണ സംഘത്തിലെ ഒഴിവുള്ള സെക്രട്ടറി പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സഹകരണ നിയമം 80- ആം വകുപ്പ് പ്രകാരം ഉള്ള യോഗ്യതകൾ ഉള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പേര്, വയസ്സ്, ജനനത്തീയതി, വിലാസം, വിദ്യാഭ്യാസ യോഗ്യത മറ്റു യോഗ്യതകൾ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ആയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പ് സംഘത്തിന്റെ പേരിൽ കോഴിക്കോട് മാറാവുന്ന 300 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം( പട്ടികജാതി/ പട്ടികവർഗകാർക്ക് 150 രൂപ )20.01.2020 ന് വൈകുന്നേരം അഞ്ചു മണിക്കകം സെക്രട്ടറിയുടെ പേരിൽ രജിസ്ട്രേഡ് തപാൽ/ സ്പീഡ് പോസ്റ്റ് മുഖാന്തരം ഹെഡ് ഓഫീസിൽ ലഭിച്ചിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News