സി.കെ. റെജി സ്മാരകവായനശാല തുടങ്ങി
എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസനബാങ്ക് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വായനശാല തുറന്നു. ബാങ്ക്പ്രസിഡന്റായിരിക്കെ അന്തരിച്ച സി.കെ. റെജിയുടെ സ്മാരകമായി ആരക്കുന്നം എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയിലാണു വായനശാല ആരംഭിച്ചത്. ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായുള്ള വായനശാല സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എം.പി. ഉദയന്‍ അധ്യക്ഷനായി. എ.പി. വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി.ആര്‍. മുരളീധരന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ട്രഷറര്‍ ടി.സി. ഷിബു, കണയന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എ.കെ. ദാസ്, ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.എന്‍. സോമരാജന്‍, കേന്ദ്രബാങ്ക് റീജണല്‍മാനേജര്‍ കെ.എസ്. ശിവകുമാര്‍, പി.ബി. രതീഷ്, ജെസ്സി പീറ്റര്‍, ഡോ. ജി.എന്‍. സൂരജ് , എന്‍.യു. ജോണ്‍കുട്ടി, ബാങ്ക് സെക്രട്ടറി സന്ധ്യ ആര്‍. മേനോന്‍, എം.ജി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.