സി.എച്ച്. ബാലകൃഷ്ണന്‍ പ്രസിഡന്റ്, കെ.പി. അജയകുമാര്‍ സെക്രട്ടറി

Deepthi Vipin lal

പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍ , സെക്രട്ടറി കെ.പി. അജയകുമാര്‍

 

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ( കേരള ബാങ്ക് ) റിട്ട. എംപ്ലായീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ഭാരവാഹികളായി സി.എച്ച്. ബാലകൃഷ്ണന്‍ ( പ്രസി ), കെ. ദാസന്‍ ( വൈസ് പ്രസി ), കെ.പി. അജയകുമാര്‍ ( സെക്ര ), ബാലകൃഷ്ണന്‍ പുല്ലോട്ട് ( ജോ. സെക്ര ), ജയന്‍ വി ( ട്രഷ ), എ.കെ. ശ്രീധരന്‍, എം.എം. രവീന്ദ്രന്‍, എം.കെ. രാജഗോപാലന്‍, എം. സത്യേന്ദ്രന്‍, പി. പുരുഷോത്തമന്‍, വി.ടി. ഇന്ദിര ( കമ്മിറ്റി അംഗങ്ങള്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

കോഴിക്കോട് ഇ.വി. കുമാരന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി രൂപവത്കരണ സമ്മേളനത്തില്‍ സി.എച്ച്. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി. ബാലകൃഷ്ണന്‍ ( കണ്ണൂര്‍ ) ഉദ്ഘാടനം ചെയ്തു. കെ. കുമാരന്‍, കെ. ബാലകൃഷ്ണന്‍, പി.കെ. സോമന്‍, പി. പുരുഷോത്തമന്‍, ഓ.കെ. ശ്രീനിവാസന്‍, പി.കെ. ശിവദാസന്‍, എം.എം. രവീന്ദ്രന്‍, കെ.പി. അജയകുമാര്‍, വി. ജയന്‍ എന്നിവര്‍ സംസാരിച്ചു.

കേരള / ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കുക, വിരമിച്ച കേരള ബാങ്ക് ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണ കുടിശ്ശിക ഒറ്റ ഗഡുവായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News