സഹകരണ സംരക്ഷണ സദസ്സ് നടത്തി
സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാരുടെ കൂട്ടായ്മ. ജീവനക്കാരുടെ സിറ്റി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി.പി.ഒക്കു മുന്നില്‍ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസ്സ് കേരളാ കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന ട്രഷറര്‍ പി.എസ്.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.പ്രകാശ് അധ്യക്ഷനായി.
കെസിഇസി സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രകാശ് ലക്ഷ്മണ്‍, കെ.സി.ഇ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.എസ്. പ്രദീപ് കുമാര്‍, കെസിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സെക്രട്ടറി ബി.അനില്‍ കുമാര്‍, ജില്ലാ കോ- ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ വി.എന്‍.വിനോദ് കുമാര്‍, കണ്‍വീനര്‍ ഡി.രാജേഷ് കുമാര്‍, വീരണകാവ് ബിജു, കോ-ഓര്‍ഡിനേഷന്‍ നേതാക്കളായ വി.അനില്‍കുമാര്‍, കെ.എല്‍. ജിജി, നിമ്മി, നീന, ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. എജീസ് ഓഫീസ് മുതല്‍ ജി.പി.ഒ വരെ ജീവനക്കാര്‍ സഹകരണ സംരക്ഷണ ശൃംഖല സൃഷ്ടിച്ചു.