സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻന്റിങ്ങും മാർക്കറ്റിംങ്ങും – സംഘങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഉൽപന്നങ്ങൾക്ക് ഉചിതമായ വിപണി കണ്ടെത്തുവാൻ വകുപ്പ് തന്നെ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി സഹകരണസംഘങ്ങളുടെ ഉൽപ്പന്നങ്ങളെ ഏകോപിപ്പിച്ച് ശക്തമായ വിപണി ശൃംഖല രൂപീകരിക്കുകയും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ആധുനിക സാങ്കേതിക മാർഗങ്ങൾ അവലംബിച്ചു കൊണ്ട് ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘ബ്രാൻഡിങ് ആൻഡ് മാർക്കറ്റിംഗ് ഓഫ് പ്രൊഡക്ട്സ് ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്‌’ എന്ന ഒരു ബൃഹത് പദ്ധതിക്ക് സഹകരണ വകുപ്പ് രൂപം നൽകി.

സഹകരണ വകുപ്പിനെ സഹായിക്കുന്ന ഒരു ഏജൻസി എന്ന നിലയിൽ സഹകരണ സംഘങ്ങളിൽ നിന്നും താൽപര്യപത്രം ഇക്കാര്യത്തിനായി വകുപ്പ് ക്ഷണിക്കുന്നു. താൽപര്യപത്രം സംബന്ധിച്ച് വിശദവിവരങ്ങൾ സഹകരണ സംഘം രജിസ്ട്രാറുടെ വെബ്സൈറ്റിൽ (www.cooperation.kerala.gov. in) കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപര്യപത്രം സമർപ്പിക്കുന്നതിനായി ഉള്ള അവസാന തീയതി ഈ മാസം 27ന് വൈകീട്ട് 3 മണി വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News