സഹകരണ വകുപ്പ് കാലോചിതമായി പരിഷ്ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുൻ എം.എൽ.എ. ടി.വി.ചന്ദ്രമോഹൻ.

[mbzauthor]

സഹകരണ വകുപ്പ് കാലോചിതമായി ഉടൻ നവീകരിക്കണമെന്ന് മുൻ എം. എൽ .എ. ടി. വി. ചന്ദ്രമോഹൻ ആവശ്യപ്പെട്ടു. സഹകരണ സംഘങ്ങളുടെ ഇടപാടുകളിൽ പതിന്മടങ്ങ് വർദ്ധനയുണ്ടായിട്ടും വകുപ്പ് ഇന്നും 1981ലെ സ്റ്റാഫ് പാറ്റേണിൽ നിന്നും മുന്നോട്ടു പോയിട്ടില്ല. വകുപ്പ് ജീവനക്കാർ ജോലിഭാരം താങ്ങാനാവാതെ കഷ്ടപ്പെടുകയാണ്. കേരള സ്റ്റേറ്റ് സഹകരണ ഇൻസ്പെക്ടേഴ്സ് & ആഡിറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി, വിരമിച്ചതും പ്രമോഷൻ നേടിയതുമായ അംഗങ്ങൾക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് സി. സുനിൽകുമാർ മുഖ്യാതിഥിയായി. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ബിജു കുറ്റിക്കാട്ട് അദ്ധ്യക്ഷനായി.
അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവർക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് സാബു തോമസ്
പുരസ്‌കാര വിതരണം നടത്തി. സഹകാരി വെബ്സൈറ്റ് സൃഷ്ടാവ്, സഹകരണ അസിസ്റ്റന്റ് ഡയറക്ടർ പി. സിബിമോൻ, കെ.ജി.ഒ.യു ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സഹകരണ അസിസ്റ്റന്റ് ഡയറക്ടർ പി. രാമചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അംഗങ്ങൾക്കായി റേഷ്യോ അനാലിസിസ് വിഷയത്തിൽ സ്പെഷ്യൽ ഗ്രേഡ് ആഡിറ്റർ എം.ജെ. ജയേഷ് ക്ലാസ്സെടുത്തു. സംസ്ഥാന സെക്രട്ടറി പി.എസ്. സജികുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. രാജേഷ് നന്ദി പ്രകാശിപ്പിച്ചു.

[mbzshare]

Leave a Reply

Your email address will not be published.