സഹകരണ മേഖലയെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് സഹകരണ സഭ
ദേശീയ സഹകരണവാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ടൗണ്‍ഹാളില്‍ സഹകരണ സഭ സംഘടിപ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും സഭ ചര്‍ച്ചചെയ്തു. അഴിമതി ആരോപണമടക്കമുള്ള മോശം പ്രവണതകള്‍, മള്‍ടിപര്‍പസ് സ്റ്റേറ്റ് സൈാസൈറ്റികള്‍ ഉയര്‍ത്തുന്ന അനാരോഗ്യസൂചനകള്‍ എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നു.
ഒറ്റപ്പെട്ട അഴിമതി ഉയര്‍ത്തിക്കാട്ടി സഹകരണമേഖലയെ അടച്ചാക്ഷേപിക്കുന്നത്, മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായകമാകുമെന്ന് സഹകാരികള്‍ ഓര്‍മിപ്പിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു, കെ കെ ലതിക, മനയത്ത് ചന്ദ്രന്‍, ടി പി ശ്രീധരന്‍, സഹകരണ അസി. രജിസ്ട്രാര്‍ (ആസൂത്രണം) എ.കെ. അഗസ്തി, കേരള ബാങ്ക് ജി.എം. അബ്ദുള്‍മുജീബ്, പി.വി. ജീജോ എന്നിവര്‍ സംസാരിച്ചു. കമാല്‍ വരദൂര്‍ മോഡറേറ്ററായി. അസി. രജിസ്ട്രാര്‍ എന്‍.എം ഷീജ സ്വാഗതവും എം. രജുല്‍കുമാര്‍ നന്ദിയും പറഞ്ഞു. പ്രമുഖ സഹകാരികളും സഹകരണ ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.