സഹകരണ മേഖലയിലെ മീഡിയ & നോളജ് പ്രൊഡക്ഷൻ പുരസ്കാരം പി.മുഹമ്മദ് ഷാഫിക്ക്
സഹകരണ മേഖലയിലെ മീഡിയ & നോളജ് പ്രൊഡക്ഷനിൽ നാഷണൽ ലെവൽ അവാർഡ് AYCOOPS പ്രസിഡന്റും ക്രിയേറ്റീവ് ഹെഡുമായി മുഹമ്മദ് ഷാഫി നേടി.ഇന്ത്യയിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷൻ ഹൗസാണ് AYCOOPS. കൊല്ലം പുനലൂരാണ് സൊസൈറ്റിയുടെ ആസ്ഥാനം. ജേർണലിസ്റ്റും മീഡിയ പ്രൊഡ്യൂസറുമാണ് ഷാഫി.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെ കൺസൾട്ടിംഗിന്റെ എബിഎസ്എ 2023 ലെ അവാർഡാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഹൈദരാബാദിലെ Hyatt Park ൽ ഏപ്രിൽ 26 ന് വൈകിട്ട് തെലങ്കാന കൃഷി വകുപ്പ് മന്ത്രി ശ്രീ. സിംഗിറെഡ്ഢി നിരഞ്ജൻ റെഡ്ഢി പുരസ്കാരം വിതരണം ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എം ഡി ചെല്ല ശ്രീനിവാസുലു ഷെട്ടി മുഖ്യാതിഥിയാകും.
കേരള സഹകരണ വകുപ്പിന്റെ 2022 ലെ സഹകരണ എക്സ്പോയുടെ മീഡിയ പി ആർ ഡോക്യുമെന്റേഷൻ ജോലികൾ ചെയ്തത് അയ്ക്കൂപ്സായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തന്നെ സഹകരണ മേഖലയിലും മറ്റു മേഖലകളിലും മീഡിയ പ്രൊഡക്ഷൻ ചെയ്യുവാൻ അയ്കൂപ്സ്സിന് കഴിഞ്ഞു. എക്സ്പോയുടെ പ്രൊമോ വീഡിയോകൾ ഏറെ ശ്രദ്ധ നേടിയിരുന്നതായിരുന്നു.
സംഘത്തിൽ ബോർഡ് അംഗങ്ങളും എഡിറ്റോറിയൽ പ്രൊഡക്ഷൻ ടീമിന്റെ പ്രവർത്തനങ്ങൾ അവാർഡ് ലഭിക്കുവാൻ കാരണമായെന്ന് ഷാഫി മൂന്നാംവഴിയോട് പറഞ്ഞു.