സഹകരണ ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തി
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി കോഴിക്കോട് ജില്ലാ കമ്മറ്റി സഹകരണ ഭവന് മുന്നില്‍ കൂട്ട ധര്‍ണ്ണ നടത്തി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.വി. അഖില്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്റ് കെ. രാജീവ്, ദിനേശ് കാരന്തൂര്‍, സംസ്ഥാന സെക്രട്ടറി ഇ.എം. ഗിരീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ഏറാടികുളങ്ങര, ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി മാരായ എം.ടി. സേതുമാധവന്‍, കെ.പി. സക്കീര്‍, പ്രശാന്ത് കളത്തില്‍, സുരേന്ദ്രന്‍ കുറ്റികാട്ടൂര്‍, മജീദ് വെള്ളയില്‍ എന്നിവര്‍ സംസാരിച്ചു. ചട കെ.സി.ഇ.സി. കോഴിക്കോട് താലൂക് പ്രസിഡന്റ് ഷിനോജ് കുണ്ടൂര്‍ സ്വാഗതവും ജില്ല ട്രെഷറര്‍ അരുണ്‍രാജ് നന്ദിയും പറഞ്ഞു.