സഹകരണ ബാങ്കുകളിലെ കുടിശ്ശിക നിവാരണ യജ്ഞം ജൂലായ് 31 വരെ നീട്ടി
സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നവകേരളീയം കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ കാലാവധി 2022 ജൂലായ് 31 വരെ നീട്ടി. 2021 ആഗസ്റ്റില്‍ തുടങ്ങിയ കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ തീയതി നീട്ടുന്നത് ഇത് എട്ടാം തവണയാണ്.
സഹകരണ ബാങ്കുകളിലും സംഘങ്ങളിലും കുടിശ്ശിക വര്‍ധിക്കുന്നതിനാല്‍ കുടിശ്ശിക നിവാരണത്തിന്റെ കാലാവധി നീട്ടണമെന്നു സഹകാരികള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു കാലാവധി നീട്ടുന്നത് എന്നാണു വകുപ്പിന്റെ വിശദീകരണം. 2022 മാര്‍ച്ച് 31 വരെ പൂര്‍ണമായോ ഭാഗികമായോ മുടങ്ങിയ വായ്പകളാണ് ഒറ്റത്തവണ തീര്‍പ്പാക്കലിനു പരിഗണിക്കുന്നത്.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു വായ്പാ കുടിശ്ശികയില്‍ ഇളവുകള്‍ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനാണു നവകേരളീയം കുടിശ്ശിക നിവാരണ യജ്ഞം ആരംഭിച്ചത്.
[mbzshare]