സഹകരണ ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ കാഷവാര്‍ഡിന് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമായി കുടിശ്ശികയില്ലാതെ വിഹിതം അടച്ചുവരുന്ന സഹകരണ സംഘം ജീവനക്കാരുടെയും കമ്മീഷന്‍ ഏജന്റുമാരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ കാഷവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. 2020-21 അധ്യയനവര്‍ഷം വിവിധ കോഴ്‌സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് / ഗ്രേഡ് നേടിയവരെയും സംസ്ഥാന സ്‌കൂള്‍ കലോത്സവം, സ്‌പോര്‍ട്‌സ് / ഗെയിംസ് മത്സരങ്ങള്‍ എന്നിവയില്‍ വിജയിച്ചവരെയുമാണ് അവാര്‍ഡിനു പരിഗണിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബര്‍ 31 ആണ്.
സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അപേക്ഷകള്‍ അസി. രജിസ്ട്രാര്‍ ( ജനറല്‍ ) – ല്‍ കുറയാത്ത തസ്തികയിലുള്ള ഓഫീസറും ഇതര വകുപ്പുകളിലെ സഹകരണ സംഘം ജീവനക്കാരുടെ അപേക്ഷകള്‍ അതതു വകുപ്പുകളുടെ താലൂക്ക് / ജില്ലാ തലത്തില്‍ കുറയാത്ത ഓഫീസറുമാണ് മേലൊപ്പ് വെക്കേണ്ടത്. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും തിരുവനന്തപുരത്തെ ഹെഡ് ഓഫീസ്, ബോര്‍ഡിന്റെ മറ്റു റീജ്യണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. കൂടാതെ www.kscewb.kerala.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ കിട്ടും. നേരിട്ടോ തപാലിലോ അപേക്ഷ നല്‍കാം. വിലാസം : അഡീഷണല്‍ രജിസ്ട്രാര്‍ / സെക്രട്ടറി – ട്രഷറര്‍, കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, ഏഴാം നില, ജവഹര്‍ സഹകരണ ഭവന്‍, ഡി.പി.ഐ. ജങ്ഷന്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം- 695014. ഫോണ്‍ : 0471- 2333300. ബന്ധപ്പെടേണ്ട നമ്പര്‍ : സീനിയര്‍ സൂപ്രണ്ട് : 9995506280.
അവാര്‍ഡിനായി സമര്‍പ്പിക്കേണ്ട രേഖകളും പരിഗണിക്കുന്ന ഇനങ്ങളും ചുവടെ :
[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/08/cash-award-circular13082021.pdf” title=”cash award circular13082021″]
[mbzshare]