സഹകരണവകുപ്പിനുള്ള ഫീസുകളും ധനസഹായങ്ങളുടെ തിരിച്ചടവും ഇ-ട്രഷറി വെബ്‌സൈറ്റ് വഴി അടയ്ക്കാം

moonamvazhi

സഹകരണ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകളും സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ധനസഹായങ്ങളുടെ തിരിച്ചടവുകളും ഇ-ട്രഷറി വെബ്‌സൈറ്റ് ( https://etreasury.kerala.gov.in/ ) മുഖേന നേരിട്ട് അടയ്ക്കാവുന്നതാണെന്നു സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.

സര്‍ക്കാരാപ്പീസുകളില്‍ സേവനം നേടാന്‍ പൊതുജനങ്ങളില്‍നിന്നു TR5 രശീത് മുഖേന പണം സ്വീകരിക്കുന്നതിനു പകരം ഏര്‍പ്പെടുത്തിയിട്ടുള്ള ഡിജിറ്റല്‍ സംവിധാനമാണു e-TR5 ( https//www.etr5.treasury.kerala.gov.in/ ) എന്നും കമ്പ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്ലിക്കേഷനാണു e-TR5 എന്നും രജിസ്ട്രാര്‍ അറിയിച്ചു. ഇ-ട്രഷറി / e-TR5  പോര്‍ട്ടലുകള്‍ സുഗമമായി കൈകാര്യം ചെയ്യുന്നതിനു ഡി.ഡി.ഒ. മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ട്രഷറി ഡയരക്ടറുടെ സര്‍ക്കുലറും രജിസ്ട്രാറുടെ സര്‍ക്കുലറിനൊപ്പം നല്‍കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ റവന്യൂ സമാഹരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരാപ്പീസുകള്‍ മുഖേന പണമായുള്ള അടവുകള്‍ പരിമിതപ്പെടുത്തി ഡിജിറ്റല്‍ പണമിടപാട് നടപ്പാക്കുക എന്ന ഉദ്ദേശ്യത്തിലാണു ഇ-ട്രഷറി സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്.

CIRCULAR-NO-49-2022

Leave a Reply

Your email address will not be published. Required fields are marked *

Latest News