സഹകരണജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡില്‍ അംഗമായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ കാഷ് അവാര്‍ഡ്

moonamvazhi

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമായി കുടിശ്ശികയില്ലാതെ വിഹിതം അടച്ചുവരുന്ന സഹകരണസംഘം ജീവനക്കാരുടെയും കമ്മീഷന്‍ ഏജന്റുമാരുടെയും മക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസ കാഷ് അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 2022-23 അധ്യയനവര്‍ഷത്തില്‍ വിവിധ കോഴ്‌സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് / ഗ്രേഡ് നേടിയവര്‍ക്കും സംസ്ഥാന സ്‌കൂള്‍ കലോത്സവം, സ്‌പോര്‍ട്‌സ് / ഗെയിംസ് മത്സരങ്ങള്‍ എന്നിവയില്‍ വിജയികളായവര്‍ക്കുമാണു കാഷ് അവാര്‍ഡ് നല്‍കുക. 2023 ജൂലായ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷാഫോറത്തിനും മറ്റു വിശദവിവരങ്ങള്‍ക്കും തിരുവനന്തപുരത്തെ ഹെഡ് ഓഫീസ്, ബോര്‍ഡിന്റെ മറ്റു റീജ്യണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടണം. www.kscewb.kerala.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ കിട്ടും. ബോര്‍ഡിന്റെ ബന്ധപ്പെട്ട റീജ്യണല്‍ ഓഫീസുകളിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ക്ലിക്ക് ചെയ്യുക:

CASH_AWARD2023

Leave a Reply

Your email address will not be published. Required fields are marked *

Latest News