സംസ്ഥാനത്തെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ ഉന്നത നിലവാരത്തിൽ: മന്ത്രി വി.എന്‍ വാസവന്‍
സംസ്ഥാനത്തെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ ഉന്നത നിലവാരത്തിലെന്നു സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ബി.കോണ്‍സ് സഹകരണ സംഘത്തിന്റെ സ്വന്തം ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അഡ്വ: ഷൈലജാ ബീഗം അധ്യക്ഷത വഹിച്ചു.
ബി.കോണ്‍സ് സെക്രട്ടറി ഷിജി എം.എസ് നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിനിഷിംഗ് സ്‌കൂള്‍ ഉദ്ഘാടനം അഡ്വ: എസ്. ലെനിന്‍ നിര്‍വ്വഹിച്ചു. വിപുലീകരിച്ച ബില്‍ഡിങ് മെറ്റീരിയല്‍സ് ഷോപ്പ് ഉദ്ഘാടനം നഗരൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ.ഇബ്രാഹിംകുട്ടി നിര്‍വഹിച്ചു. സജീ സതീശന്‍ ആദ്യ ഓര്‍ഡര്‍ സ്വീകരിച്ചു.
ബി. കോൺസിന്റെ 32 വർഷത്തെ ചരിത്രം പറയുന്ന 9 മിനുട്ട് ഡോക്യൂമെന്ററി പ്രകാശനം ചെയ്തു. യുവ കോഓപ്പറേറ്റീവ് സൊസൈറ്റിയായ അയ്കൂപ്സാണ് ഡോക്യൂമെന്ററി നിർമ്മിച്ചത്.ബി. കോൺസ് പ്രസിഡന്റ് ബി ജയചന്ദ്രൻ അയ്കൂപ്സ് പ്രസിഡന്റും ക്രീയേറ്റീവ് ഹെഡുമായ മുഹമ്മദ് ഷാഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയവർ ചേർന്നാണ് പ്രകാശനം ചെയ്തത്.
ആര്‍. രാമു (സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍, ചിറയിന്‍കീഴ് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍), അഡ്വ: എസ്.ഷാജഹാന്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ബാങ്ക്), എസ. കുമാരി (ചെയര്‍പേഴ്‌സണ്‍ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി), എ. ചന്ദ്രബാബു (പ്രസിഡന്റ് മൂദാക്കല്‍ ഗ്രാമപഞ്ചായത്ത്), ഇ.നിസാമുദ്ദീന്‍ (സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ തിരുവനന്തപുരം), എ. ഇബ്രാഹിംകുട്ടി (പ്രസിഡന്റ് നഗരൂര്‍ എസ്.സി.ബി), തോട്ടയ്ക്കാട് ശശി (ബിജെപി സംസ്ഥാന കമ്മിറ്റി അംഗം), എം. മുരളീധരന്‍ പ്രസിഡന്റ് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ എസ് സി ബി), ബി. ഉണ്ണികൃഷ്ണന്‍ (മുനിസിപ്പല്‍ കൗണ്‍സിലര്‍ ആറ്റിങ്ങല്‍), പി. മോഹന്‍ ദാസ് (പ്രസിഡന്റ് ഇടയ്‌ക്കോട് എസ് സി ബി), ശശികല .എ (വാര്‍ഡ് മെമ്പര്‍ മുദാക്കല്‍ ഗ്രാമപഞ്ചായത്ത്) ജര്‍ണ്ണിയില്‍സിംഗ്. വി (സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ചിറയിന്‍കീഴ്), ബി. പുഷ്പലത സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ ചിറയിന്‍കീഴ്) എന്നിവര്‍ ആശംസയര്‍പ്പിച്ചു.