വെണ്ണല ഗവ.സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ മാസ്ക്കൂകളും വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് നൽകി
വെണ്ണല ഗവ.സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ മാസ്ക്കൂകളും എറണാകുളം വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് നൽകി. എൽ.പി, യൂ പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി വിഭാഗം കുട്ടികൾക്കാവശ്യമായ പുനരുപയോഗയോഗ്യമായ 1000 മാസക്കുകളാണ് നൽകിയത്.മാസ്കുകൾ വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ. സന്തോഷിൽ നിന്നും വെണ്ണല ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പൽ പി.ഗീത ഏറ്റുവാങ്ങി. ഭരണ സമിതിയംഗങ്ങളായ കെ.ജി.സുരേന്ദ്രൻ, രജനികുഞ്ഞപ്പൻ, സെക്രട്ടറി എം.എൻ.ലാജി, പ്രീഷ പ്രകാശ് എന്നിവർ പങ്കെടുത്തു.
വെണ്ണല ഗവ.ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള മാസ്കുകൾ സ്ക്കൂൾ പ്രിൻസിപ്പാൾ പി.ഗീത ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷിൽ നിന്നും ഏറ്റുവാങ്ങി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് 26.53 ലക്ഷം നൽകി.ആദ്യഘട്ടം 10 ലക്ഷം നൽകിയതിനു പുറമെ രണ്ടാം ഘട്ടമായി 16.53 ലക്ഷം കൂടി ചേർത്താണ് ആകെ 26.53 ലക്ഷം നൽകിയത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, ഭരണ സമിതിയംഗങ്ങളുടെ സിറ്റിംഗ് ഫീസും പ്രസിഡെൻ്റിൻ്റെ ഓണറേറിയവും ഉൾപ്പെടെയാണ് രണ്ടാം ഘട്ടം 16.53,800/- രൂപ ആകെ നൽകിയത്.ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകൾ എം.സ്വരാജും എം.എൽ.എയും കണയന്നൂർ അസി. രജിസ്ട്രാർ രാജനും ചേർന്ന് ബാങ്ക് പ്രസിഡെൻ്റ് അഡ്വ.എ.എൻ.സന്തോഷിൽ നിന്നും ഏറ്റുവാങ്ങി.കെ.ടി. സാജൻ, പി.കെ.മി റാജ്, സെക്രട്ടറി എം.എൻ.ലാജി, എസ്.മോഹൻദാസ്, മിനി.കെ.നായർ എന്നിവർ പങ്കെടുത്തു.