വൃക്ഷങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം രൂപപ്പെടണമെന്ന് കാലിക്കറ്റ് സിറ്റി ബാങ്ക് ചെയർമാൻ.

adminmoonam

നന്മയുടെ വിത്ത് വിതയ്ക്കാൻ ഏറ്റവും നല്ല ഉപാധി കാർഷികവൃത്തിയാണെന്ന് ഹരിതകേരളം ന്യൂസ് ഓൺലൈൻ പോർട്ടലിന്റെ എഡിറ്റർ ബെന്നി അലക്സാണ്ടർ. അവനവന്റെ അടുക്കളയിലേക്ക് ആവശ്യമായ വിളകളെങ്കിലും ഉത്പാദിപ്പിക്കുവാൻ ഒരോരുത്തരും തയ്യാറായാൽ, അതുവഴി ആരോഗ്യമുള്ള ശരീരവും മനസ്സും സ്വന്തമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ വകുപ്പിന്റെ “ഹരിതം സഹകരണം” പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കശുമാവിൻ തൈ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ചെയർമാൻ ജി. നാരായണൻ കുട്ടി ആദ്യത്തെ തൈ ബെന്നി അലക്സാണ്ടറിനു നൽകി ഉദ്ഘാടനം ചെയ്തു.

ലോകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇത്തരം ചടങ്ങുകൾ കൊണ്ടുമാത്രം പരിഹാരം കണ്ടെത്താൻ ആവില്ലെന്നും വൃക്ഷങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം രൂപപ്പെടണമെന്നും ചെയർമാൻ പറഞ്ഞു. ചടങ്ങിൽ ഡയറക്ടർമാരും ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News