വിഷു മേള ആരംഭിച്ചു

moonamvazhi

കൊച്ചി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി ബാങ്ക് പരിസരത്ത് ചക്ക, മാങ്ങ, വെള്ളരി, പൈനാപ്പിള്‍ മേള ആരംഭിച്ചു. നല്ലയിനം വരിക്ക ചക്ക കിലോ 35, നാടന്‍ പ്രിയൂര്‍ മാങ്ങ കിലോ – 90/, കണി വെള്ളരി – 40/ എന്നിങ്ങനെയാണ് വില. മേളയുടെ ഉദ്ഘാടനം കൊച്ചി നഗരസഭ മുന്‍ മേയര്‍ സി.എം.ദിനേശ് മണി നിര്‍വഹിച്ചു.

ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി. ഡി.വത്സലകുമാരി, എസ്.മേഹന്‍ ദാസ്, എന്‍.എ.അനില്‍കുമാര്‍, കെ.ജി.സുരേന്ദ്രന്‍, വിനീത സക്‌സേന സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News