വാളകം വനിത സംഘത്തിന്റെ സ്ട്രോങ്ങ് റൂം ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു
എറണാകുളം വാളകം വനിത സഹകരണ സംഘത്തിന്റെ സ്ട്രോങ്ങ് റൂം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.കെ. ഉമ്മര്‍ ആദ്യ സ്വര്‍ണ്ണപ്പണയ വായ്പയും ലോക്കര്‍ ജോയിന്റ് രജിസ്ട്രാര്‍ കെ. സജീവ് കര്‍ത്തയും റെഡിമെയ്ഡ് യൂണിറ്റ് വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വൈ. ജോളിമോനും ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് കെ.വി. സരോജം അദ്ധ്യക്ഷത വഹിച്ചു. കെ.പി. എബ്രഹാം, എം.എസ്. സുരേന്ദ്രന്‍, എന്‍.എം. കിഷോര്‍, ബിജു തങ്കപ്പന്‍, ശിവദാസ്, റ്റി.എ. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മിനിമോള്‍ സ്വാഗതവും ലിസ്സി മഹാദേവന്‍ നന്ദിയും പറഞ്ഞു.