വയനാട് ജില്ലാ പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി അറുപതിനായിരം രൂപ നല്കി
വയനാട് ജില്ലാ പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 60944 രൂപ സംഭാവന നല്കി.
ഭരണസമിതി, ജീവനക്കാര്‍ എന്നിവരുടെ സംഭാവന വിഹിതം സംഘം പ്രസിഡന്റ് കെ.കെ. കേളപ്പന്, സെക്രട്ടറി പി.കെ. ഷൈജു എന്നിവര്‍ ചേര്‍ന്ന് സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ഓഫീസിലെ അസി. രജിസ്ട്രാര്‍മാരായ ലതിക, പ്രേംജിത്ത് എന്നിവര്‍ക്ക് തുക കൈമാറി.