ലോക് ഡൌൺ: സഹകരണ മേഖലയിൽ ബിസിനസ് മൂന്നിലൊന്നായി കുറഞ്ഞു.

adminmoonam

സമൂഹത്തിൽ വ്യാപരിച്ചുകൊണ്ടിരുന്ന പണത്തിന്റെ അളവിൽ വലിയ തോതിൽ കുറവ് വന്നതോടെ സഹകരണ മേഖലയിലെ ബിസിനസ് മൂന്നിലൊന്നായി കുറഞ്ഞു. ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ 10 ദിവസം പണം പിൻവലിക്കുന്നവരുടെ എണ്ണം കൂടുതൽ ആയിരുന്നെങ്കിൽ ഇപ്പോൾ അതില്ല. വായ്പാ തിരിച്ചടവ് പൂർണ്ണമായി നിലച്ചു. ഗഹാൻ ഉൾപ്പെടെ രജിസ്റ്റർ ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ വായ്പ നൽകലും നിന്നു. പകുതി ജീവനക്കാരുമായി ഒരുദിവസം പോലും മുടക്കാതെയാണ് ലോക് ഡൗൺ കാലയളവിൽ സഹകരണമേഖല ജനങ്ങളുടെ ആവശ്യങ്ങൾക് ഒപ്പം നിന്നത്.

വിദേശത്തുനിന്ന് പണം വരുന്നതിന്റെ അളവിൽ കുറവ് വന്നിട്ടുണ്ട്. നാട്ടിലുള്ള വരും പണം ചെലവഴിക്കുന്നതിൽ ജാഗ്രത കാണിക്കുന്നതോടൊപ്പം തന്നെ ആഘോഷങ്ങളും വിവാഹം തുടങ്ങിയവയും മാറ്റിവച്ചതും പണച്ചെലവ് കുറയാൻ കാരണമായി. ഗ്രാമീണ മേഖലകളിൽ സഹകരണ ബാങ്കുകളിൽനിന്ന് ചെറിയതോതിൽ പണം പിൻവലിക്കുന്നുണ്ടെങ്കിലും പിൻവലിക്കുന്ന തുക വളരെ കുറവാണ്. പണം നിക്ഷേപിക്കുന്നുണ്ടെങ്കിലും മുൻ മാസങ്ങളേക്കാൾ കുറവാണ്.
ജനങ്ങൾ ബാങ്കിൽ വരുന്നതും ചെക്ക് കൊടുക്കുന്നതും പണം വാങ്ങുന്നതും എല്ലാം കുറഞ്ഞു. ചെറിയ രീതിയിൽ ഓൺലൈൻ ബാങ്കിംഗ് വർദ്ധിച്ചിട്ടുണ്ടെങ്കിലും കാര്യമായ വർധന വില. ലോക് ഡൌൺ കാലത്തു പ്രാദേശികമായി ഒട്ടേറെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും കമ്മ്യൂണിറ്റി കിച്ചൻ ഉൾപ്പെടെയുള്ളവക്ക് സഹായങ്ങളുമായി സഹകരണ ബാങ്കുകൾ മുന്നിൽ നിന്നു. ലോക് ഡൌൺനുശേഷം പഴയപോലെ ബിസിനസ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സഹകരണ മേഖല.

Leave a Reply

Your email address will not be published. Required fields are marked *

Latest News