രാമനാട്ടുകര റൂറല്‍ ഹൗസിങ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഭരണം സി.എം.പിക്ക്

[mbzauthor]

രാമനാട്ടുകര റൂറല്‍ ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലേക്കും സി.എം. പി പ്രതിനിധികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫീസര്‍ രജീഷ് വി. പി, ഫറോക്ക് യൂണിറ്റ് ഇന്‍സ്പെക്ടറും അഡ്മിനിസ്‌ട്രേറ്ററുമായ സബീഷ്‌കുമാര്‍. കെ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ആദ്യ ഭരണ സമിതി യോഗത്തില്‍ സംഘത്തിന്റെ പ്രസിഡന്റായി സുബ്രഹ്മണ്യന്‍ കുഴിപള്ളിയെയും വൈസ് പ്രസിഡന്റായി ദേവ്കുമാറിനെയും തിരഞ്ഞെടുത്തു.

അബൂബക്കര്‍ തൊണ്ടിയില്‍, രവീന്ദ്രന്‍. എം, സജീവന്‍.എന്‍, രമേശന്‍ കെ. പി, ഗീത. പി, പ്രമീള മേനോത്ത്, സുജ. കെ എന്നിവരാണ് മറ്റ് ഭരണ സമിതി അംഗങ്ങള്‍. 1977 ല്‍ സ്ഥാപിതമായ സംഘത്തിന്റെ പ്രവര്‍ത്തന പരിധി ഫറോക്ക് രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും കോഴിക്കോട് കോര്‍പ്പറേഷനിലെ ബേപ്പൂര്‍, നല്ലളം, ചെറുവണ്ണൂര്‍ പ്രദേശങ്ങളുമാണ്.

കാലിക്കറ്റ് സിറ്റി സര്‍വീസ് കോ -ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി മാസ്റ്റര്‍, കെ. കെ മുഹമ്മദ് കോയ, ജനാര്‍ദ്ദനന്‍ എം. പി, ഗോപി കൊടക്കല്ല് പറമ്പ്, പി. ബൈജു, വി. വി രവീന്ദ്രന്‍, സുധീഷ്. എം, പ്രഭാകരന്‍ തച്ചറോടി തുടങ്ങിയവര്‍ ഭരണ സമിതി അംഗങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!