മെഡിസെപ്: ലിസ്റ്റില്‍ സഹകരണ ആശുപത്രികളും
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും വേണ്ടി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ( മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് – MEDISEP ) ചികിത്സയ്ക്കായി എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ ഏതാനും സഹകരണാശുപത്രികളും ഉള്‍പ്പെടുന്നു.
പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കു മൂന്നു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കും. പ്രതിമാസ പ്രീമിയം 500 രൂപ. കേരളത്തിനകത്തും പുറത്തും എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ പണമടയ്ക്കാതെയുള്ള ചികിത്സയാണു നല്‍കുക. ആശുപത്രികളിലെ ചികിത്സച്ചെലവ്, മരുന്നുവില, ഡോക്ടര്‍ / അറ്റന്‍ഡന്റ് ഫീസ്, മുറിവാടക, പരിശോധനാചാര്‍ജുകള്‍, രോഗാനുബന്ധ ഭക്ഷണച്ചെലവുകള്‍ എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടും.
കുമ്പള സഹകരണാശുപത്രി ( കാസര്‍കോട് ), എ.കെ.ജി. ആശുപത്രി, തളിപ്പറമ്പ് സഹകരണാശുപത്രി ( കണ്ണൂര്‍ ), വടകര സഹകരണാശുപത്രി, കോഴിക്കോട് ജില്ലാ സഹകരണാശുപത്രി, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( കോഴിക്കോട് ), ജില്ലാ ആശുപത്രി മലപ്പുറം, ഇന്ദിരാഗാന്ധി സഹകരണാശുപത്രി ( എറണാകുളം ), കട്ടപ്പന സഹകരണാശുപത്രി ( ഇടുക്കി ), കടുത്തുരുത്തി സഹകരണാശുപത്രി ( കോട്ടയം ), ഇരിങ്ങാലക്കുട സഹകരണാശുപത്രി, ജില്ലാ സഹകരണാശുപത്രി ( തൃശ്ശൂര്‍ ), സാഗര സഹകരണാശുപത്രി ( ആലപ്പുഴ ), ഇ.എം.എസ്. സഹകരണാശുപത്രി ( പത്തനംതിട്ട ) തുടങ്ങിയവയാണു ലിസ്റ്റിലുള്‍പ്പെട്ട സഹകരണാശുപത്രികള്‍.
[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/Empanelled_hospitals.pdf”]