മൂന്നാം വഴി 68-ാം ലക്കം പുറത്തിറങ്ങി
പ്രമുഖ സഹകാരിയായ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണമാസികയുടെ ജൂണ്‍ ലക്കം ( 68ാം ലക്കം ) പുറത്തിറങ്ങി.
അംഗങ്ങളുമായിമാത്രം ഇടപാടു നടത്തുന്ന സഹകരണസംഘങ്ങളെ ബാങ്കുകളുടെ നിര്‍വചനത്തില്‍പ്പെടുത്താമോ എന്ന വിഷയത്തില്‍ സുപ്രീംകോടതിതന്നെ സംഘങ്ങള്‍ക്കനുകൂലമായി വിധി പറഞ്ഞതിനെക്കുറിച്ചാണ് ഇത്തവണത്തെ കവര്‍ സ്റ്റോറി ( സംഘങ്ങള്‍ക്കുള്ള ആദായനികുതിയിളവ് : തര്‍ക്കത്തിനു പരിസമാപ്തി – കിരണ്‍ വാസു ). സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയും കമ്മീഷനും ( ബി.പി. പിള്ള ), വരുമോ സഹകരണ വന്‍ശക്തികളും ഐക്യദാര്‍ഢ്യ സമ്പദ്ഘടനയും ( വി.എന്‍. പ്രസന്നന്‍ ), സഹകരണടൂറിസം വളര്‍ച്ചയുടെ പുതിയ പാതകളിലൂടെ ( കെ.കെ. സുഗതന്‍ ) എന്നിവയാണ് ഈ ലക്കത്തിലെ പ്രധാന ലേഖനങ്ങള്‍. തമിഴ്നാട് കാഞ്ചീപുരത്തെ പാമ്പുപിടിത്തക്കാരായ ഇരുള ഗോത്രവര്‍ഗക്കാര്‍ക്കായി 44 കൊല്ലം മുമ്പു സലീം അലി രക്ഷാധികാരിയായി രൂപംകൊണ്ട സഹകരണസംഘത്തെക്കുറിച്ചുള്ള പ്രസന്നന്റെ ഫീച്ചറാണു ജൂണ്‍ ലക്കത്തിന്റെ പ്രത്യേകത. പാമ്പിന്‍വിഷം വില്‍ക്കുകവഴി ഒരു വര്‍ഷം നാലു കോടി രൂപയുടെ വിറ്റുവരവ് ഈ സംഘമുണ്ടാക്കുന്നുണ്ട്. സ്ത്രീകളടക്കം 350 അംഗങ്ങളുള്ള ഈ സംഘത്തിലെ രണ്ടു പാമ്പുപിടിത്തക്കാരെ ഈയിടെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയുണ്ടായി. കൊയിലാണ്ടി മള്‍ട്ടി പര്‍പ്പസ് സംഘം, മാങ്കുളം ബാങ്കിന്റെ കാര്‍ഷിക, ടൂറിസം പദ്ധതി ( ദീപ്തി വിപിന്‍ലാല്‍ ), വികസനസ്വപ്നവുമായി തിരുവമ്പാടി സഹകരണ ആയുര്‍വേദാശുപത്രി ( യു.പി. അബ്ദുള്‍ മജീദ് ), മേളവും ഡ്രൈവിങ്ങും വിളമ്പലുമായി ശ്രീകൃഷ്ണപുരം വനിതാ സംഘം ( അനില്‍ വള്ളിക്കാട് ), വനിതകളുടെ തൊഴിലവസരം കൂട്ടാന്‍ ശുരനാട് മഹിളാസംഘം ( ദീപ്തി സാബു ), മികവുമായി നൂറിലേക്കു കടക്കുന്ന എടച്ചേരി ബാങ്ക്, വനവിഭവവും ഔഷധസസ്യങ്ങളും വരുമാനമാക്കി കുറുമ്പ ഗോത്രസംഘം എന്നിവയെക്കുറിച്ചുള്ള ഫീച്ചറുകളും കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.
100 പേജ്. ആര്‍ട്ട് പേപ്പറില്‍ അച്ചടി. വില 50 രൂപ
[mbzshare]