മിൽമ പാലിൽ ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് മന്ത്രി കെ.രാജു: മിൽമയുടെ കേന്ദ്രീകൃത ലാബിനു തറക്കല്ലിട്ടു.

[mbzauthor]

മിൽമ പാലിനും പാലുൽപ്പന്നങ്ങൾക്കും ഗുണമേന്മ ഉറപ്പു വരുത്തണമെന്ന് മന്ത്രി അഡ്വക്കേറ്റ് കെ.രാജു പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പാലിന് ഗുണമേന്മ ഇല്ല എന്ന പരാതി വ്യാപകമാണ്. ഗുണമേന്മ ഉറപ്പുവരുത്തുന്നതുകൊണ്ടാണ് മിൽമയ്ക്ക് ഇത്രയും സ്വീകാര്യത ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മിൽമയുടെ ഇടപ്പള്ളി യൂണിറ്റിൽ സ്ഥാപിക്കുന്ന കേന്ദ്രീകൃത ലാബിലെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര സർക്കാരിന്റെ എട്ടുകോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് കേന്ദ്രീകൃത ലാബ് മിൽമ ആരംഭിക്കുന്നത്.NABL അംഗീകാരമുള്ള ലാബിൽ പാലിന്റെയും പാൽ ഉൽപ്പന്നങ്ങളുടെയും എല്ലാ ഘടകങ്ങളും മായങ്ങളും കണ്ടുപിടിക്കുന്നതിനുള്ള സംവിധാനമുണ്ട്. മിൽമ ചെയർമാൻ പി.എ.ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലയിലെ ക്ഷീര സംഘങ്ങൾക്കുള്ള ബോണസും ഡിവിഡന്റും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബെന്നി ബഹനാൻ എം.പി. വിതരണം ചെയ്തു. മിൽമയുടെ മേഖലാ ചെയർമാൻമാർ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.