മറ്റത്തൂര്‍ ലേബര്‍ സര്‍വ്വീസ് സൊസൈറ്റി പത്താം വാര്‍ഷികാഘോഷം

[email protected]

മറ്റത്തൂര്‍ ലേബര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പത്താംവാര്‍ഷിക ഉദ്ഘാടനവും അവാര്‍ഡ് ദാനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് കഴിഞ്ഞ പത്തുവര്‍ഷമായി നടപ്പിലാക്കുന്ന കദളീവനം പദ്ധതി, മറ്റു പ്രധാന പദ്ധതികളായ ഔഷധവനം, പാവല്‍നാട്, മഞ്ഞള്‍വനം, പൂഗ്രാമം എന്നീ പദ്ധതികള്‍ ഇന്നും വിജയകരമായി മുന്നോട്ട് പോകുന്നത്. പത്താം വാര്‍ഷികത്തോടനുംബന്ധിച്ച് വിവിധ പുതിയ പദ്ധതികളും സെമിനാറുകളും സംഘടിപ്പിക്കും.

വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ബോണസ്സ് വിതരണം അശോകവനം പദ്ധതി ഉദ്ഘാടനം എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. ചടങ്ങില്‍ ഗുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ്, ഔഷധി എം.ഡി കെ ബി ഉത്തമന്‍, കെ എഫ് ആര്‍.ഐ ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ്, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വി ജ്യോതിഷ്‌കുമാര്‍ ത്രിതല പഞ്ചായത്ത് പ്രസിനിധികള്‍ സൊസൈറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News