ബ്യൂട്ടീഷൻസ് കോ-ഓ പ്പറേറ്റീവ് സൊസൈറ്റി പൊതു വിപണിയിലേക്ക് …

[email protected]

സഹകരണ രംഗത്തെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്താൻ ഇന്നത്തെ തലമുറയ്ക്ക് ആകുന്നില്ലെന്ന് എം. വി. ആർ. കാൻസർ സെൻറർ ചെയർമാനും പ്രമുഖ സഹകാരിയുമായ സി. എൻ.വിജയകൃഷ്ണൻ പറഞ്ഞു. സഹകരണത്തിന് സാധ്യതകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇത് ഉപയോഗപ്പെടുത്താൻ സാധിക്കണം.ഈ രംഗം മനുഷ്യൻറെ എല്ലാമേഖലകളിലും എത്തിക്കഴിഞ്ഞു. സഹകരണം കൂടുതൽ പഠന വിഷയം ആക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. കോഴിക്കോട് ആനിഹാൾ റോഡിൽ ബി.എസ്.എൻ.എൽ. ഓഫീസിന് എതിർവശത്തേക്ക് മാറ്റി സ്ഥാപിച്ച കോഴിക്കോട് ജില്ലാ വനിത ബ്യൂട്ടീഷൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിൽ ഒരു സംഘം സംസ്ഥാനത്ത് ആദ്യത്തേതാണ്. അതുകൊണ്ടുതന്നെ ഇതിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കണം.സൗന്ദര്യവർധക വസ്തുക്കൾക്ക് രാജ്യത്ത് ആവശ്യക്കാർ ഏറിവരികയാണ്.കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കേരളത്തിലെമ്പാടും ജനങ്ങൾക്ക് നൽകാൻ ഔട്ട്ലെറ്റ് ആരംഭിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഈ നിർദേശം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി സംഘം പ്രസിഡണ്ട് പ്രമീള രാജൻ അധ്യക്ഷത വഹിചു സംസാരിക്കവെ പറഞ്ഞു. സംഘം ഇപ്പോൾ നടത്തിവരുന്ന ആറുമാസത്തെ ബ്യൂട്ടീഷൻ കോഴ്സിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും പ്രസിഡണ്ട് പറഞ്ഞു.സെക്രട്ടറി സുനിത, ദീപ അജിത് തുടങ്ങി നിരവധി സഹകാരികൾ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News