ബി.ആർ ആക്ട് ഓര്‍ഡിനന്‍സ് കോടികളുടെ സഹകരണ നിക്ഷേപത്തില്‍ കണ്ണ് വെച്ചെന്ന് കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍.
ബി.ആർ ആക്ട് ഓര്‍ഡിനന്‍സ് കോടികളുടെ സഹകരണ നിക്ഷേപത്തില്‍ കണ്ണ് വെച്ചെന്ന് കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ പറഞ്ഞു.ആർ.ബി. ഐ യുടെ കരുതല്‍ധനം തട്ടിയെടുത്തതുപോലെ സഹകരണ ബാങ്കുകളിലെ കോടികളുടെ നിക്ഷേപം തട്ടിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ബാങ്കിംഗ് റെഗുലേഷന്‍ നിയമഭേദഗതി കൊണ്ടു വന്നതെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ പറഞ്ഞു.സഹകരണ ബാങ്കുകളിലെ നിക്ഷേപം കേന്ദ്രത്തിന്
തോന്നും പടി ഉപയോഗിക്കാനാവുന്നതോടെസഹകരണ മേഖലയിലും കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കും. രാജ്യത്തെ അര്‍ബന്‍ ബാങ്കുകളിലായി 4.5 ലക്ഷം കോടിയുടെ നിക്ഷേപം ഉണ്ട്.സംസ്ഥാനങ്ങളോട് ആലോചിക്കാതെ സാമ്പത്തിക ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് കേന്ദ്രസർക്കാർ എടുത്ത തീരുമാനം ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ സംവിധാനങ്ങള്‍ക്ക്് എതിരുമാണന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് കൂടി കെണി ഒരുക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബാങ്കിംഗ് ലൈസന്‍സ് ഇല്ലാതെ ‘ബാങ്ക് ‘ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലന്നാണ് പുതിയ നിയമഭേദഗതിയില്‍ പറയുന്നത്.കേരളത്തിലെ 1625ലധികം വരുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ തകര്‍ക്കനാണ് കേന്ദ്രം ഇതിലൂടെ ശ്രമിക്കുന്നതെന്നും കോലിയക്കോട് കുറ്റപ്പെടുത്തി.കൂടാതെ കോടികളുടെ നിക്ഷേപം ഉള്ള സഹകരണ സ്ഥാപനങ്ങള്‍ ചെക്ക് ഉപയോഗിക്കുന്നതിനെയും പുതിയ ഓര്‍ഡിനന്‍സിലൂടെ കേന്ദ്രം വിലക്കുന്നു. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ സഹകരണമേഖലയെ തകര്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും സഹകരണ വിരുദ്ധ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.
[mbzshare]