പ്രാഥമിക സഹകരണ സംഘങ്ങളെ ഇൻകം ടാക്സ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി.
പ്രാഥമിക സഹകരണ സംഘങ്ങളെ ഇൻകം ടാക്സ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി. ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും എം.പി പറഞ്ഞു. സഹകരണമേഖലയിൽ ത്രി ടയർ സംവിധാനം നിലനിർത്തണം. ഇതിൽ നിന്നും മാറിയാൽ സഹകരണമേഖല തകരുമെന്നും എം.പി കൂട്ടിച്ചേർത്തു. തൃശ്ശൂർ പാറളം സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പൊൻതൂവൽ 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി.
സംഘം പ്രസിഡന്റ് സി.ഒ. ജേക്കബ് അധ്യക്ഷത വഹിച്ചു.
ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിനി ആർട്ടിസ്റ്റ് കുമാരി ലിയോണ ലിഷോയ് നിർവഹിച്ചു.
അധ്യാപക അവാർഡ് ജേതാവ് സി. സ്റ്റേറ്റ്ഇനി ചാക്കോ മാസ്റ്റർ , ജോസഫ് നമ്പാടൻ , കെ ബിജുകുമാർ , ഗിരിജ ഗോപിനാഥ് , നിഖിൽ, പി. അപ്പുക്കുട്ടൻ , ബിന്ദു അശോകൻ,എം. സേതുമാധവൻ , ടി. കെ. രാജു, എസ്.സുമദേവി, കെ.ആർ. ചന്ദ്രൻ , എ.എ. റപ്പായി , പി.സി. സനോജ് , സി.ആർ. വേലായുധൻ , എ.ആർ. ജോസ് , ബ്ലെസ്സി സന്തോഷ് , അനീഷ് ടി.എ , സെക്രട്ടറി പ്രിറ്റി മോൾ ടോം എന്നിവർ സംസാരിച്ചു.