പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് വൃക്ഷത്തൈ വിതരണം ചെയ്തു
പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷക ദിനത്തില്‍ സൗജന്യമായി കര്‍ഷകര്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. നജീബ് കാന്തപുരം എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡന്റ് ചേരിയില്‍ മമ്മി അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ ബഷീര്‍ മീമ്പിടി, ഇര്‍ഷാദ്.സി, നാസര്‍ കുന്നത്ത്, നിഷ പച്ചീരി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഫാറൂഖ് പച്ചീരി, ജാഫര്‍ പത്തത്ത്, എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് ശശിധരന്‍ സി.നന്ദി പറഞ്ഞു.