പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് കൊയ്ത്തുത്സവം നടത്തി
പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കിന്റെ പേരിലുള്ള ആനമങ്ങാട് മുഴന്നമണ്ണയിലെ പാടത്ത് ബാങ്ക് നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവം നടത്തി. ബാങ്ക് പ്രസിഡന്റ് മമ്മി ചേരിയില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍ നാസര്‍ കുന്നത്ത്, സെക്രട്ടറി ഇന്‍ ചാര്‍ജ് മുഹമ്മദ് മുസ്തഫ എം, മാനേജര്‍ സി.ശശിധരന്‍, കര്‍ഷകരായ രാമചന്ദ്രന്‍,ബാങ്ക് ജീവനക്കാരായ അബ്ദുല്‍ സലാം.കെ, മുരളീധരന്‍ വി.പി, കെ.പി.മുഹമ്മദ് ബഷീര്‍, തെക്കത്ത് ഉസ്മാന്‍, ജലീല്‍ കാരാട്ടില്‍ പങ്കെടുത്തു.