പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ബി. സുധ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് പി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റംലത്ത് അംഗങ്ങളുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുതിര്‍ന്ന പെന്‍ഷണര്‍മാരായ ഇ.കെ. രാഘവന്‍, എം.അബ്ദുല്‍ മജീദ്, പി കെ. രാധ എന്നിവരെ കൗണ്‍സിലര്‍ ആദരിച്ചു. ടി.പി. ശ്രീധരന്‍ (സര്‍ക്കിള്‍ യൂനിയന്‍ ചെയര്‍മാന്‍), കെ. രവീന്ദ്രന്‍ (കോ -ഓപ്പറേറ്റീവ് മെമ്മെയേഴ്‌സ് പ്രസിഡണ്ട്) എന്നിവര്‍ ആശംസയര്‍പ്പിച്ചു. സംഘം ഓണററി സെക്രട്ടറി ടി.എച്ച്. ഹരീഷ്‌കുമാര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഒ. ഏലിയ നന്ദിയും പറഞ്ഞു.