പി.എസ്.സി. പരീക്ഷക്കു നൂറോളം ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകി.

adminmoonam

പി.എസ്.സി നടത്തുന്ന ജൂനിയർ കോ. ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷക് ഒരുങ്ങുന്ന ഉദ്യോഗാർഥികൾക്ക് ഏകദിനപരിശീലനവും ഒഎംആർ പരീക്ഷയും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയാണ് പരിപാടി നടത്തിയത്. വിവിധ ജില്ലകളിൽ നിന്ന് നൂറോളം ഉദ്യോഗാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.കൽപ്പറ്റയിൽ നടന്ന പരിശീലന പരിപാടി സംഘടന സംസ്ഥാന പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി. പി.പ്രിയേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വയനാട് സഹകരണ പരിശീലന കേന്ദ്രം അധ്യാപകൻ പി. സന്തോഷ്കുമാർ ഉദ്യോഗാർഥികൾക്ക് ക്ലാസെടുത്തു. മുൻ സംസ്ഥാന സെക്രട്ടറി സുലൈമാൻ ഇസ്മാലി, ജില്ലാസെക്രട്ടറി പി.ജെ. പ്രോമിസൺ, ജില്ലാ വൈസ് പ്രസിഡണ്ട് പി.ജി.ദീപ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News