പാല്‍ വില ലിറ്ററിന് 6 രൂപ വര്‍ദ്ധിപ്പിക്കണം – മില്‍മ എറണാകുളം മേഖല
അനിയന്ത്രിതമായി തുടരുന്ന കാലിത്തീറ്റയുടെയും മറ്റു കാലിപരിപാലന സാമഗ്രികളുടെയും വിലക്കയറ്റം ക്ഷീര കര്‍ഷകര്‍ക്ക് ഈ രംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാന്നെന്ന് മില്‍മ എറണാകുളം മേഖല യൂണിയന്‍ അഭിപ്രായപ്പെട്ടു. ഈ പ്രതിസന്ധി മറിക്കടക്കാന്‍ പാല്‍ വില ലിറ്ററിന് 6 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കണമെന്ന് എറണാകുളം മേഖലാ യൂണിയന്‍ ആവശ്യപ്പെട്ടു.
ഉത്പാദനച്ചിലവുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ ഈ രംഗം വിട്ടുപോയിക്കൊണ്ടിരിക്കുകയാണ്. പാല്‍ ഉത്പാദനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈവരിക്കുകയും, കേരളത്തിലെ ക്ഷീരമേഖലയിലാകെ വലിയൊരുണര്‍വ് ദൃശ്യമാകുകയും ചെയ്തതിനുശേഷമാണ് ഇപ്പോള്‍ ഇത്തരത്തില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട മില്‍മയുടെ എറണാകുളം മേഖല, അധിക പാല്‍ വില ഇന്‍സെന്റീവായി നല്‍കിയും, ഒട്ടനവധി ക്ഷീര കര്‍ഷക ക്ഷേമപദ്ധതികള്‍ നടപ്പാക്കിയും കര്‍ഷകരെ ഈ രംഗത്ത് പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നുവെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യുവാന്‍ ഇത് അപര്യാപ്തമാണ്. മറ്റു സംസ്ഥാനങ്ങളെല്ലാം പാല്‍ വില വര്‍ധിപ്പിച്ചും, അധിക ഇന്‍സെന്റീവുകള്‍ നല്‍കിയും കര്‍ഷകര്‍ക്ക് ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു.
[mbzshare]