പാലക്കാട് അവൈറ്റിസ് ഹോസ്പിറ്റലില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റ ഓങ്കോളജി ക്ലിനിക്
എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ഓങ്കോളജി ക്ലിനിക് ആന്റ് കീമോതെറാപ്പി കെയര്‍ സെന്റര്‍ പാലക്കാട് കോട്ട മൈതാനിക്കടുത്തുളള അവൈറ്റിസ് ഹോസ്പിറ്റലില്‍പ്രവര്‍ത്തനം ആരംഭിച്ചു. വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍ അവൈറ്റിസ് ഹോസ്പിറ്റല്‍ സി.ഇ.ഒ ദീപക് നായര്‍, ഡോ. ശ്രീധരന്‍, കെ.വി മണികണ്ഠന്‍, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സി.ഇഒ. ഡോ. അനൂപ് നമ്പ്യാര്‍, ജയകൃഷ്ണന്‍ കാരാട്ട്, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സി.ഇ. ചാക്കുണ്ണി എന്നിവര്‍ സംസാരിച്ചു.