പറവൂർ വടക്കേക്കര സഹകരണ ബാങ്ക് ഓണാഘോഷ സമാപന സമ്മേളനം നടത്തി

moonamvazhi

പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ നടന്ന ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ. എസ്. അനിൽ കുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ബി.മനോജ് അധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗം കെ.എസ്. ജനാർദ്ദനൻ സ്വാഗതവും ഗിരിജ അജിത്ത് നന്ദിയും പറഞ്ഞു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി.അജിത്ത് കുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കമല സദാനന്ദൻ , ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ, ചിറ്റാറ്റുകര കൃഷി ഓഫീസർ ജയ മരിയ ജോസഫ് , വടക്കേക്കര കൃഷി ഓഫീസർ നീതു .എൻ.എസ്, എം.വി ജോസ് മാസ്റ്റർ , ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി കെ.എസ്. ജയ്സി തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ഗോതുരുത്ത് രാഹുൽ ജോൺസന്റെ ശിക്ഷണത്തിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി വിദ്യാർത്ഥികൾ അവതരിപ്പിച്ച ചിറ്റാറ്റുകര ചവിട്ടു നാടക സമിതിയുടെ ചവിട്ടുനാടകം നടത്തി. JLG അംഗങ്ങളുടെ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News