പെരുമ്പള സഹകരണ ബാങ്ക് മണ്‍മറഞ്ഞ പ്രസിഡണ്ടുമാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു
കാസര്‍കോട് പെരുമ്പള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മണ്‍മറഞ്ഞ മുന്‍കാല പ്രസിഡണ്ടുമാരുടെ ഫോട്ടോ അനാച്ഛാദനം കാഞ്ഞങ്ങാട് എം.എല്‍.എ. ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു.
എം. നാരായണന്‍ നായര്‍ അള്ളംകുളം, വി. ചന്തു വൈദ്യര്‍ ബേനൂര്‍, എ.ചന്തു നായര്‍ ബേനൂര്‍, സി. നാരായണന്‍ നായര്‍ ഒയ്യണ്ടം, പി. നാരായണന്‍ നായര്‍ അണിഞ്ഞ, എം. നാരായണന്‍ നമ്പ്യാര്‍ പെരുമ്പള, പി. കെ. മുഹമ്മദ് കുഞ്ഞി ബേനൂര്‍, വി. കുഞ്ഞിരാമന്‍ നായര്‍ വലിയടുക്കം, എസ്.വി. ഗോപാലകൃഷ്ണന്‍ ബേനൂര്‍, സി.എച്ച്. അബ്ദുള്ള കുഞ്ഞി ഹാജി ചെരിക്കോട് എന്നിവരുടെ ഫോട്ടോയാണ് ബാങ്ക് ഹാളില്‍ അനാച്ഛാദനം ചെയ്തത്.
ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ. കുമാരന്‍ നായരുടെ അധ്യക്ഷത വഹിച്ചു. ടി. നാരായണന്‍, ടി. കൃഷ്ണന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, മുന്‍ പ്രസിഡണ്ടുമാരുടെ കുടുംബാംഗങ്ങള്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി നിഥുന്‍ കെ.ആര്‍ സ്വാഗതവും, ഡയറക്ടര്‍ രാഘവന്‍ നായര്‍ നന്ദിയും പറഞ്ഞു.