നിലമേല്‍ ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി
നിലമേല്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 735000 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എന്‍ സുരേന്ദ്രന്‍ നായര്‍ ചടയമംഗലം എംഎല്‍എ ചിഞ്ചുറാണിക്ക് കൈമാറി.
ബാങ്ക് വൈസ് പ്രസിഡന്റ് എസ്. ജയപ്രകാശ് ,ബാങ്ക് സെക്രട്ടറി എ. ജലീല, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം.വി. പ്രവീണ്‍കുമാര്‍, അബ്ദുള്‍ഹക്കിം എന്നിവര്‍ പങ്കെടുത്തു.