നബാർഡ് ജില്ലാ വികസന ഓഫീസർക്ക് യാത്രയയപ്പ് നൽകി

adminmoonam

ഉദ്യോഗ കയറ്റം ലഭിച്ച് ഷില്ലോങ്ങിലേക്ക് സ്ഥലം മാറി പോകുന്ന നബാർഡ് കോഴിക്കോട് ജില്ലാ വികസന ഓഫീസർ ജയിംസ് പി. ജോർജ്ജിന് കേരള ബാങ്ക് കോഴിക്കോട് മേഖലാ ഓഫീസും,പാക്സ് ഡവലപ്മെന്റ് സെല്ലും, പ്രാഥമിക സർവീസ് സഹകരണ ബാങ്ക് പ്രതിനിധികളും സംയുക്തമായി യാത്രയയപ്പ് നൽകി.
നബാർഡിന്റെ ഒട്ടേറെ കാർഷിക- കാർഷികേതര അനുബന്ധ പദ്ധതികൾ  സഹകരണ മേഖലയിൽ കോഴിക്കോട് മലപ്പുറം ജില്ലകളിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ജയിംസ് പി ജോർജ്ജ്.

ജില്ലയിലെ പ്രാഥമിക സർവ്വീസ് സഹകരണ ബേങ്കുകളും, കേരള ബാങ്കിനോട് സംയോജിച്ച  കോഴിക്കോടു ജില്ലാ ബാങ്കും നേടിയ  പുരോഗതിയിൽ  നിർണ്ണായകമായ പങ്ക് വഹിച്ച അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് കേരള ബാങ്ക് കോഴിക്കോട് മേഖലാ ജനറൽ മാനേജർ കെ.പി.അജയകുമാർ പറഞ്ഞു. യാത്രയയപ്പ് ചടങ്ങിൽ  കേരള ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർമാരായ ഷിബു എം.പി, നവനീത് കുമാർ  .എൻ , ശ്രീ സൂപ്പി .ടി, കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.ബാബുരാജ് , നബാർഡ് ഡിഡിഎം മുഹമ്മദ് റിയാസ് , മാനേജർ ലവ് ലി കെ., ബിജുകുമാർ , പ്രേമാനന്ദൻ പി , സജിത്ത്കുമാർ കെ.കെ. എന്നിവർ അനുമോദന പ്രസംഗം നടത്തി.

മറുപടി പ്രസംഗത്തിൽ സാമൂഹികമായ  വലിയ മാറ്റം  സഹകരണത്തിലൂടെ സാധ്യമാകുമെന്ന് കോഴിക്കോട്ടെ നന്മ നിറഞ്ഞ  അനുഭവത്തിൽ നിന്ന് ഉൾക്കൊണ്ടതായി ജയിംസ് പി ജോർജ്ജ് പറഞ്ഞു.പ്രാഥമിക സഹകരണ ബാങ്കുകളും കേരള ബാങ്കും തമ്മിലുള്ള പരസ്പരമുള്ള ഒത്തൊരുമയിലൂടെ അവർ നേടിയ വിജയം കോഴിക്കോടു പോലെ മറ്റൊരിടത്തും കാണാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാക്സ് ഡവലപ്മെന്റ് സെൽ റിസോഴ്സ് പേഴ്സൺ സി.കെ.വേണുഗോപാലൻ സ്വാഗതവും അഗ്രിക്കൾച്ചറൽ ഓഫീസർ ടി. ശ്രീജേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News