ധര്‍മ്മടം ബാങ്ക് 10 ലക്ഷം രൂപ നല്‍കി
ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചാലഞ്ചിലേക്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്കില്‍ വെച്ച് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ടി. അനില്‍ തലശ്ശേരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) നിഖില്‍ എന്‍.കെ.യ്ക്ക് ചെക്ക് കൈമാറി. ബാങ്ക് ഡയരക്ടര്‍ കെ.വി. സുകില്‍, സെക്രട്ടറി എന്‍.പി.സുരേഷ് കുമാര്‍, എ. ആര്‍. ഓഫീസ് സൂപ്രണ്ട് സുമേഷ്, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സന്ദീപ്, ബീന ഇ.ഡി. എന്നിവര്‍ പങ്കെടുത്തു.