തെരഞ്ഞെടുപ്പ്: സർക്കാർ ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തരവ്.
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പാടുള്ളതല്ല.ഇലക്ഷൻ ഏജന്റ് ,പോളിംഗ് ഏജന്റ്, കൗണ്ടിങ് ഏജന്റ് എന്നീ സ്ഥാനങ്ങൾ വഹികാൻ പാടില്ല. രാഷ്ട്രീയ പാർട്ടികളുടെ മീറ്റിംഗുകളിലോ ഇലക്ഷൻ ക്യാംപയിനുകളിലോ പങ്കെടുക്കാൻ പാടില്ല. സോഷ്യൽ മീഡിയ വഴി രാഷ്ട്രീയ ബന്ധമുള്ള പോസ്റ്ററുകൾ ഇടുവാനോ ഷെയർ ചെയ്യുവാനോ പാടില്ല. സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ല. തുടങ്ങിയ നിർദ്ദേശങ്ങളാണ് ഓഫീസ് അധികാരികൾക്ക് നൽകിയിരിക്കുന്നത്. ഇത് അതാത് ഓഫീസ് ബോർഡുകളിൽ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.