തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് ജീവനക്കാരുടെ പച്ചക്കറി കൃഷി വിളവെടുത്തു.

adminmoonam

കാസർഗോഡ് തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരുടെ പച്ചക്കറി കൃഷി വിളവെടുത്തു.തൃക്കരിപ്പൂർ കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ ബാങ്ക് പ്രസിഡണ്ട് ടി.വി ബാലകൃഷ്ണൻ മാനേജിങ്ങ് ഡയരക്ടർ കെ ശശി എന്നിവർ നേതൃത്വം നൽകി. ബാങ്കിന്റെ അര സ്ഥലത്താണ് ജൈവ പച്ചക്കറികൃഷി നടത്തിയത്. വെണ്ട, പയർ, ചീര, വെള്ളരി, കക്കിരി എന്നിവ വാങ്ങാനും നിരവധി പേരെത്തി. ജീവനക്കാരായ പി.രാജീവൻ, എം.ഷാജി, വി.ജയരാജൻ, സി.വി.ശശിധരൻ, കെ.പത്മനാഭൻ, സി. സേതുമാധവൻ എന്നിവരാണ് കാർഷിക പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്.ഭരണ സമിതിയംഗങ്ങളായ അഡ്വ കെ.കെ രാജേന്ദ്രൻ ,വി .ടി .ഷാഹുൽ ഹമീദ്, വെങ്ങാട്ട് കുഞ്ഞിരാമൻ, ടി. ധനജ്ഞയൻ മാസ്റ്റർ, പ്രിയേഷ്, വി.വി.വിജയൻ, സി.ഇബ്രാഹിം, കെ.എം ഫരീദ, വി.വി.രാജശ്രി, വി.പി.ബൾക്കീസ് എന്നിവർ വിളവെടുപ്പ് ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News