ടി.ഡി.എസ് പരിധി 20 ലക്ഷമാക്കി കുറച്ച കേന്ദ്രസർക്കാർ നടപടി സഹകരണസംഘങ്ങളെ വളരെ ഗുരുതരമായി ബാധിക്കുമെന്ന് കേരള സഹകരണ ഫെഡറേഷൻ: വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ.

adminmoonam

കേന്ദ്ര സർക്കാരിന്റെ ഫിനാൻസ് ബില്ലിലെ പുതിയ ഭേദഗതി സംസ്ഥാനത്തെ സഹകരണസംഘങ്ങളെ വളരെ ഗുരുതരമായി ബാധിക്കുമെന്ന് കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. ടിഡിഎസ് പരിധി ഒരു കോടിയിൽ നിന്ന് 20 ലക്ഷം ആക്കി കുറച്ചത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ റിട്ടേൺ ഫയൽ ചെയ്യാത്ത സഹകരണസംഘങ്ങൾ നിരവധി ഉണ്ടാകും. അവർക്ക് 20 ലക്ഷത്തിന് മുകളിൽ വർഷത്തിൽ പണമായി പിൻവലിച്ചതിന് രണ്ടു ശതമാനവും ഒരുകോടികു മുകളിൽ പിൻവലിച്ചതിന് അഞ്ച് ശതമാനവും ടിഡിഎസ് നൽകണമെന്ന വ്യവസ്ഥ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും എം.വി.ആർ കാൻസർ സെന്ററിന്റെ ചെയർമാൻകൂടിയായ വിജയകൃഷ്ണൻ പറഞ്ഞു.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. കേന്ദ്ര ധനമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഒരു സെക്കൻഡ് പോലും വൈകരുത്. കർണാടക സംസ്ഥാനത്തിനു ലഭിച്ചതുപോലെയുള്ള ആനുകൂല്യം നേടിയെടുക്കാൻ കേരള സർക്കാരിനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News