ജെന്‍ഡര്‍ ന്യൂട്രല്‍ ഫുഡ്‌ബോള്‍: സഹകരണ വകുപ്പ് ജേതാക്കള്‍
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ വകുപ്പ് സംഘടിപ്പിച്ച ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ സഹകരണ വകുപ്പ് ജേതാക്കളായി. തിരൂര്‍ തെക്കുംമുറിയിലെ ടറഫ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് സഹകരണ വകുപ്പ് വിജയം കരസ്ഥമാക്കിയത്.
മൂന്നു വനിതകളും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന ഏഴു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മികച്ച താരമായി പരപ്പനാടി പി. അനഘയെയും മാന്‍ ഓഫ് ദ മാച്ചായി വി. അസ്‌ലമിനെയും തിരഞ്ഞെടുത്തു. സഹകരണ വകുപ്പിലെ ഇ.എം. വര്‍ഷയാണ് മികച്ച ഗോള്‍കീപ്പര്‍.
നഗരസഭാംഗങ്ങളായ വി.നന്ദന്‍, കെ.സരോജാ ദേവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പി. റഷീദ് ബാബു, ഹമീദ് കൈനിക്കര, എ.പി. പ്രഭാഷ്, കെ.ജി. ഹാഷ്മി, പി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.