ജനുവരിയിലെ സാമൂഹിക സുരക്ഷാ പെന്‍ഷന് 761 കോടി രൂപ അനുവദിച്ചു
2022 ജനുവരിയിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ധനവകുപ്പ് 761,07,54,900 രൂപ അനുവദിച്ചു. ഇത്രയും തുക അനുവദിക്കണമെന്നു പഞ്ചായത്തു ഡയരക്ടര്‍ ആവശ്യപ്പെട്ടിരുന്നു. 49,80,601 ഗുണഭോക്താക്കള്‍ക്കാണു പെന്‍ഷന്‍ കിട്ടുക.
ഗുണഭോക്താക്കളില്‍ 25,66,255 പേര്‍ക്ക് ബാങ്കു വഴിയും 24,14,346 പേര്‍ക്ക് നേരിട്ടുമാണു പെന്‍ഷന്‍ കിട്ടുക. ജനുവരി 27 നാരംഭിച്ച് ഫെബ്രുവരി പത്തിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം.